
എം.എസ്‌സി, എം.എസ്‌സി നഴ്സിംഗ്, മാസ്റ്റേഴ്സ് ഇൻ ബയോടെക്നോളജി പഠനത്തിന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് അപേക്ഷ ക്ഷണിച്ചു. വിവിധ സ്പെഷ്യലൈസേഷനുകളുണ്ട്. ന്യൂഡൽഹി, റായ്പുർ, ഭുവനേശ്വർ, ഋഷികേശ്, ജോധ്പുർ, ഭോപ്പാൽ, ഗൊരഖ്പുർ, പറ്റ്ന, കല്യാണി, ബിബിനഗർ, ഡിയോഗർ, നാഗ്പുർ, ഭട്ടിൻഡ, മംഗളഗിരു, ബിലാസ്പുർ എയിംസുകളിലാണ് കോഴ്സ്. ന്യൂഡൽഹി എയിംസിലാണ് എം. ബയോടെക്നോളജി കോഴ്സ്. രണ്ടു വർഷമാണ് കോഴ്സ് കാലാവധി. ഏപ്രിൽ 24 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: aiimsexams.ac.in
* എം.എസ്‌സി നഴ്സിംഗ് വിഷയങ്ങൾ: കാർഡിയോളജിക്കൽ, ഓങ്കോളജിക്കൽ, ന്യൂറോ സയൻസ്, നെഫ്രോളജിക്കൽ, ക്രിട്ടിക്കൽ കെയർ, പീഡിയാട്രിക്, സൈക്യാട്രിക്, ഒബ്സ്റ്രെട്രിക്കൽ, ഗൈനക്കോളജിക്കൽ, കമ്യൂണിറ്റി ഹെൽത്ത്, ട്രോമ & എമർജൻസി നഴ്സിംഗ്.
യോഗ്യത: 60 ശതമാനം മാർക്കോടെ ബി.എസ്‌സി (ഓണേഴ്സ്) നഴ്സിംഗ്/ ബി.എസ്‌സി നഴ്സിംഗ് (പോസ്റ്റ് സർട്ടിഫിക്കറ്റ്)/ ബി.എസ്‌സി നഴ്സിംഗ് (4 വർഷം). സ്റ്റേറ്റ് നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ. സംവരണ വിഭാഗക്കാർക്ക് ഉയർന്ന മാർക്കിൽ ഇളവുണ്ട്.
* മറ്റ് എം.എസ്‌സി കോഴ്സുകൾ: മെഡിക്കൽ അനാട്ടമി, മെഡിക്കൽ ബയോകെമിസ്ട്രി, ബയോഫിസിക്സ്, മെഡിക്കൽ ഫിസിയോളജി, മെഡിക്കൽ ഫാർമക്കോളജി, റീപ്രൊഡക്റ്രീവ് ബയോളജി & ക്ലിനിക്കൽ എംബ്രിയോളജി, ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി & പെർഫ്യൂഷൻ ടെക്നോളജി.
യോഗ്യത: 60 ശതമാനം മാർക്കോടെ എം.ബി.ബി.എസ്/ബി.ഡി.എസ്/ബി.വി.എസ്‌സി/ ബി.ഫാം/ ബാച്ച്ലർ ഒഫ് ഫിസിയൊതെറപ്പി (നാലര വർഷം)/ ബി.എസ്‌സി (യോഗ്യത സംബന്ധിച്ച വിശദ വിവരങ്ങൾ വെബ്സൈറ്റിൽ).
* മാസ്റ്റേഴ്സ് ഇൻ ബയോടെക്നോളജി യോഗ്യത: 60 ശതമാനം മാർക്കോടെ ബി.ടെക് (ബയോടെക്നോളജി)/ എം.ബി.ബി.എസ്/ബി.ഡി.എസ്/ബി.വി.എസ്‌സി/ ബി.ഫാം/ ബാച്ച്ലർ ഒഫ് ഫിസിയൊതെറപ്പി (നാലര വർഷം)/ ബി.എസ്‌സി (യോഗ്യത സംബന്ധിച്ച വിശദ വിവരങ്ങൾ വെബ്സൈറ്റിൽ).
ഡൽഹിയിൽ നടക്കുന്ന പൊതുപ്രവേശന പരീക്ഷ വഴിയാണ് പ്രവേശനം. ജൂൺ 20നാണ് പരീക്ഷ.
സംസ്കൃത സർവകലാശാല:
പി.ജി അപേക്ഷ 22വരെ നീട്ടി
തിരുവനന്തപുരം: സംസ്കൃത സർവകലാശാലയിൽ പി.ജി, പി.ജി ഡിപ്ലോമ കോഴ്സുകളിലേക്കുള്ള അപേക്ഷ 22വരെ നീട്ടി. എം. എ., എം. എസ്‌സി., എം. എസ്. ഡബ്ല്യു., എം. എഫ്. എ., എം. പി. ഇ. എസ്., മൾട്ടി ഡിസിപ്ളിനറി ഡ്യുവൽ മെയിൻ മാസ്റ്റേഴ്സ് ഇൻ ഡിസാസ്റ്റർ മാനേജ്മെന്റ്, പി. ജി ഡിപ്ലോമ എന്നിവയാണ് കോഴ്സുകൾ. പ്രവേശന പരീക്ഷ മേയ് നാലിനാണ്. 18ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ബിരുദധാരികൾക്കും അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. കാലടി മുഖ്യ ക്യാമ്പസിലും പയ്യന്നൂർ, കൊയിലാണ്ടി, തിരൂർ, ഏറ്റുമാനൂർ, പന്മന, തിരുവനന്തപുരം പ്രാദേശിക ക്യാമ്പസിലുമാണ് കോഴ്സുകൾ. വിവരങ്ങൾക്ക് www.ssus.ac.in
ശ്രീനാരായണ ഗുരുവിന്റെ ജീവിതവും ദർശനവും:
ഓപ്പൺ യൂണി.ഡിപ്ലോമ കോഴ്സ്
കൊല്ലം: ശ്രീനാരായണഗുരുവിന്റെ ജീവിതവും ദർശനവും എന്ന ഒരു വർഷ ഡിപ്ലോമ കോഴ്സിന് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി അപേക്ഷ ക്ഷണിച്ചു. ശ്രീനാരായണഗുരുവിന്റെ ജീവിതം, ദർശനം, രചനകളും പ്രസംഗങ്ങളും, സാമൂഹികവും സാംസ്കാരികവും മതപരവുമായ ഇടപെടലുകൾ എന്നിവയാണ് പ്രധാന പഠനമേഖലകൾ.
എസ്.എസ്.എൽ.സി വിജയിച്ചവർക്ക് stp.sgou.ac.in പോർട്ടൽ വഴി 25ന് മുൻപ് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല. രണ്ട് സെമസ്റ്ററുകളുള്ള കോഴ്സിൽ ഓൺലൈനായും ഓഫ് ലൈനായും ക്ലാസുകൾ (ഹൈബ്രിഡ് മോഡിൽ) ക്രമീകരിച്ചിട്ടുണ്ട്. മലയാളം അടിസ്ഥാനമാക്കിയുള്ള പാഠ്യപദ്ധതിയിൽ 24 ക്രെഡിറ്റുകളാണുള്ളത്.
മുപ്പത് ശതമാനം ഇന്റേണൽ മാർക്കും എഴുപത് ശതമാനം സെമസ്റ്റർ പരീക്ഷാമാർക്കും അടിസ്ഥാനമാക്കിയാണ് മൂല്യനിർണയം. അപേക്ഷാ സമയത്ത് 250 രൂപ രജിസ്ട്രേഷൻ ഫീസായി ഒടുക്കണം. സെമസ്റ്റർ ഫീസ്, പരീക്ഷാ ഫീസ്, സിലബസ് എന്നിവയ്ക്കായി വെബ്സൈറ്റ് സന്ദർശിക്കുക. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയൽ രേഖയുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപേക്ഷാവേളയിൽ അപ്ലോഡ് ചെയ്യണം. മേയ് 10 ന് ക്ലാസുകൾ ആരംഭിക്കും. ഫോൺ: 9188909901, 0474-2966841. സാങ്കേതിക സഹായങ്ങൾക്കായി ഫോൺ: 9188909903
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |