തിരുവനന്തപുരം : മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ വി.എസ്. ശിവകുമാറിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകി. ഈ മാസം 20 ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസിൽ ആവശ്യപ്പെട്ടു, പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന വ്യക്തിയോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഉമ്മൻചാണ്ടി സർക്കാരിൽ വി.എസ്. ശിവകുമാർ ആരോഗ്യമന്ത്രി ആയിരുന്ന കാലത്തെ സാമ്പത്തിക ഇടപാടുകളിൻമേലുള്ള ആരോപണത്തിലാണ് ഇ,ഡി നോട്ടീസ് ,
2020ൽ ശിവകുമാറിന്റെ വീട്ടിലും ബിനാമികൾ എന്നു കരുതപ്പെടുന്നവരുടെ വീടുകളിലും ഇ.ഡി റെയ്ഡ് നടത്തിയിരുന്നു,
അനധികൃത സ്വത്ത് സമ്പാദനം നടത്തിയതായി വിജിലൻസ് അന്വേഷണത്തിലും കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് എഫ്.ഐ,ആറും രജിസ്റ്റർ ചെയ്തു. വിജിലൻസ് അന്വേഷണത്തിന്റെയും എഫ്.ഐ.ആറിന്റെയും അടിസ്ഥാനത്തിലാണ് ഇ.ഡി പ്രാഥമിക അന്വേഷണം നടത്തിയത്. തുടർന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി വി.എസ്. ശിവകുമാറിന് നോട്ടീസ് നൽകിയിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |