കൊച്ചി: എം.ഡി/ എം.എസ് ഉൾപ്പെടെയുള്ള മെഡിക്കൽ കോഴ്സ് പ്രവേശനത്തിനായി നാഷണൽ ബോർഡ് ഒഫ് എഡ്യുക്കേഷൻ ഇൻ മെഡിക്കൽ സയൻസസ് നടത്തുന്ന നീറ്റ് പി.ജി 2025 ഇന്ന് രാവിലെ 9 മുതൽ 12.30 വരെ. കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (CBT) അണ്. 7 മുതൽ 8.30 വരെ പരീക്ഷാ സെന്ററിൽ പ്രവേശിക്കാം. 8.45ന് പരീക്ഷാർത്ഥിക്ക് ലോഗിൻ ചെയ്യാം.
പരീക്ഷാ ഹാളിൽ കൊണ്ടുവരേണ്ടവ:
* നീറ്റ് പി.ജി അഡ്മിറ്റ് കാർഡിന്റെ പ്രിന്റഡ് കോപ്പി.
* SMC/MCI/NMC രജിസ്ട്രേഷന്റെ ഫോട്ടോകോപ്പി.
* പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്, ആധാർ കാർഡ് പോലെ ഗവ:അംഗീകൃത ഫോട്ടോ പതിപ്പിച്ച ഒരു ഐഡന്റിറ്റി കാർഡ്.
* PwD സർട്ടിഫിക്കറ്റ് (ആവശ്യക്കാർക്ക്)
പരീക്ഷാ ഹാളിൽ നിരോധിച്ചവ:
* പേന, കാൽക്കുലേറ്റർ, റൈറ്റിംഗ് പാഡ് തുടങ്ങിയ സ്റ്റേഷനറി വസ്തുക്കൾ.
* മൊബൈൽ ഫോൺ, ഇയർ ഫോൺ, സ്മാർട്ട്/ഹാൻഡ് വാച്ച് പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ
* മോതിരം, മാല, കമ്മൽ പോലുള്ള ആഭരണങ്ങൾ.
* പഴ്സ്, ഹാൻഡ് ബാഗ്, തൊപ്പി, ബെൽറ്റ്
* വാട്ടർ ബോട്ടിൽ, സോഫ്റ്റ് ഡ്രിഗ്സ്, മറ്റ് ഭക്ഷ്യവസ്തുക്കൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |