തിരുവനന്തപുരം: എയ്ഡഡ് സ്കൂൾ നിയമനങ്ങളിലെ ഭിന്നശേഷി സംവരണത്തിലെ സുപ്രീംകോടതി ഉത്തരവ് എൻ.എസ്.എസിന്റെ സ്കൂളുകൾക്ക് മാത്രം ബാധകമാണെന്ന നിയമോപദേശമാണ് അഡ്വക്കേറ്റ് ജനറൽ സർക്കാരിന് നൽകിയിട്ടുള്ളതെന്ന് മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. മറ്റു മാനേജ്മെന്റുകൾക്കും ബാധകമാണോയെന്ന് വ്യക്തത വരുത്താൻ വീണ്ടും നിയമോപദേശം തേടും. സുപ്രീംകോടതി വിധി അനുസരിച്ചു ഭിന്നശേഷി സംവരണം പാലിച്ച് നിയമനം സമയബന്ധിതമായി നടത്താൻ ജില്ലാതല സമിതി രൂപീകരിച്ചു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്ന് ഭിന്നശേഷി വിഭാഗത്തിലെ ഉദ്യോഗാർഥികളുടെ പട്ടിക ലഭ്യമാക്കി. ജില്ലാതല സമിതി മുഖേനയുള്ള ആദ്യത്തെ നിയമനം ഒക്ടോബർ 25നകം പൂത്തിയാക്കും. ജില്ലാതല സമിതി വഴി നിയമനം വർഷത്തിൽ രണ്ടു തവണ നടത്തും. എയ്ഡഡ് മേഖലയിൽ 2016മുതൽ ഇതുവരെ 1,12,650 അദ്ധ്യാപക, അനദ്ധ്യാപക നിയമനങ്ങൾ നടത്തി. 36318 സ്ഥിരം തസ്തിക അനുവദിച്ചു. 2021-25ൽ നടത്തിയ 60500 നിയമനങ്ങളിൽ 1503 ഭിന്നശേഷി വിഭാഗത്തിലാണ്. 55നിയമനങ്ങൾ ഉടൻ നടത്തും. 1300ലേറെ ഒഴിവ് ജില്ലാ സമിതികളിലേക്ക് റിപ്പോർട്ട് ചെയ്തു. പരാതികൾ പരിഹരിക്കാൻ നവംബർ പത്തിനകം അദാലത്ത് നടത്തുമെന്നും മോൻസ് ജോസഫിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |