തിരുവനന്തപുരം: കേരളത്തിലെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ നാഷണൽ സർവീസ് സ്‌കീമിന്റെ (എൻ.എസ്.എസ്) പ്രവർത്തനങ്ങൾ പൂർണമായും ഡിജിറ്റലാക്കാൻ ഓൺലൈൻ മാനേജ്‌മെന്റ് പോർട്ടലുകൾ കൈറ്റ് സജ്ജമാക്കി. 1529 യൂണിറ്റുകളുള്ള ഹയർസെക്കൻഡറി വിഭാഗത്തിന് www.dhsenss.kite.kerala.gov.in
പുതിയ എൻ.എസ്.എസ്. മാനേജ്‌മെന്റ് സിസ്റ്റത്തിലൂടെ സ്‌കൂളിലെ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാർക്ക് ആക്ഷൻ പ്ലാനിൽ ഉൾപ്പെടുത്തിയ എല്ലാ പ്രവർത്തനങ്ങളും നേരിട്ട് ഷെഡ്യൂൾ ചെയ്യാം. ഓരോ പ്രവർത്തനത്തിന്റെയും ഹാജർ പി.ഒയ്ക്ക് ഓൺലൈനായി തത്ക്ഷണം രേഖപ്പെടുത്താം. എൻ.എസ്.എസ്. വോളണ്ടിയർമാരുടെ യൂണിറ്റ് പ്രവർത്തനങ്ങൾ, ഓറിയന്റേഷൻ, കമ്മ്യൂണിറ്റി ക്യാമ്പ് തുടങ്ങിയവയുടെ വിലയിരുത്തലുകൾ പോർട്ടൽ വഴി നടത്താം. ഓരോ യൂണിറ്റിന്റെയും ക്യാമ്പ് മൂല്യനിർണയം,ഇന്റർഡിസ്ട്രിക്ട് മൂല്യനിർണയം തുടങ്ങിയവ ജില്ലാ സംസ്ഥാന ചുമതലക്കാർക്കുൾപ്പെടെ സിസ്റ്റം വഴി നടത്താനാകും.
ക്യാഷ് ബുക്ക് ഉൾപ്പടെ മുഴുവൻ രജിസ്റ്ററുകളും മാന്വൽ രീതിയിൽ നിന്ന് മാറി പൂർണമായും ഓൺലൈനാക്കാൻ പോർട്ടലിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. സംവിധാനം നടപ്പാക്കുന്നതോടെ യൂണിറ്റ് അടിസ്ഥാനത്തിലുള്ള സംസ്ഥാനതല സ്റ്റാറ്റിസ്റ്റിക്സ് എല്ലാവർക്കും കാണാനാവും. യൂണിറ്റുകളുടെ പ്രവർത്തനങ്ങളും ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടെ സ്‌കൂൾവിക്കി (www.schoolwiki.in) പ്ലാറ്റ്‌ഫോമിൽ അപ്‌ലോഡ് ചെയ്യാനും സൗകര്യമുണ്ട്. പോർട്ടൽ എളുപ്പത്തിൽ പ്രവർത്തിപ്പിക്കാനായി വിശദമായ വീഡിയോ ട്യൂട്ടോറിയലും ഘട്ടംഘട്ടമായുള്ള ഡോക്യുമെന്റേഷനും പോർട്ടലിൽ ലഭ്യമാക്കിയിട്ടുണ്ട്. കൈറ്റിന്റെ ജില്ലാ ഓഫീസുകൾ വഴി എല്ലാ പ്രോഗ്രാം ഓഫീസർമാർക്കും പരിശീലനം നൽകുമെന്ന് കൈറ്റ് സി.ഇ.ഒ. കെ.അൻവർ സാദത്ത് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |