കേരള സർവകലാശാല രണ്ടാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ബിസിഎ പ്രായോഗിക പരീക്ഷ 29ന് നടത്തും.
ആഗസ്റ്റിൽ വിജ്ഞാപനം ചെയ്ത രണ്ടാം സെമസ്റ്റർ എംഎസ്‌സി ബയോടെക്‌നോളജി കോഴ്സിന്റെ പ്രാക്ടിക്കൽ 28 മുതൽ നവംബർ 6 വരെ നടത്തും.
പത്താം സെമസ്റ്റർ പഞ്ചവർഷ എംബിഎ ഇന്റഗ്രേറ്റഡ് ഒക്ടോബർ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിറിംഗ് 2020 സ്‌കീം ഏഴാം സെമസ്റ്റർ നവംബർ , ( പരീക്ഷാ വിജ്ഞാപനം പ്രസിദ്ധികരിച്ചു.
29 ന് നടത്തുന്ന ജർമ്മൻ എ വൺ പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
നവംബർ 10 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബിഡെസ് (ഫാഷൻ ഡിസൈൻ) പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
വിദൂരവിദ്യാഭ്യാസ വിഭാഗം ഡിസംബർ 2 മുതൽ നടത്തുന്ന ബാച്ചിലർ ഒഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിന്റെ ഒന്നും രണ്ടും സെമസ്റ്റർ പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |