SignIn
Kerala Kaumudi Online
Sunday, 05 April 2026 1.04 AM IST

ഇന്റഗ്രേറ്റഡ് ബി.എഡ് പ്രോഗ്രാം NCET ഏപ്രിൽ 17 ന്- മാർച്ച് 10 വരെ അപേക്ഷിക്കാം 

Increase Font Size Decrease Font Size Print Page
a

കാലത്തിന്റെ മാറ്റത്തിനനുസരിച് ഇന്റഗ്രേറ്റഡ്,​മൾട്ടി ടാസ്കിങ് കോഴ്സുകൾക്ക് പ്രിയമേറിവരുന്നു.ബിരുദത്തോടൊപ്പം നിയമം,എഡ്യൂക്കേഷൻ,​ഐ.ടി,​മാനേജ്‌മന്റ് പ്രോഗ്രാമുകൾ ലോകത്താകമാനം കൂടുതലായി ഓഫർ ചെയ്തു വരുന്നു.ബിരുദവും,ബി.എഡും ചേർന്നുള്ള പ്രോഗ്രാമുകൾ പ്ലസ് ടു പൂർത്തിയാക്കിയവർക്ക് മികച്ച പ്രോഗ്രാമുകളാണ്.ഇവയ്ക്ക് പ്രവേശനത്തിനുള്ള ഇന്റഗ്രേറ്റഡ് ബി.എഡ് ദേശീയ പ്രവേശന പരീക്ഷ ഏപ്രിൽ ഏഴിന് നടക്കും.നാലു വർഷത്തെ പ്രോഗ്രാമാണിത്.കേന്ദ്ര സർവകലാശാല,​കാസർഗോഡ്,​എൻ.ഐ.ടി കോഴിക്കോട്,​സംസ്‌കൃത സർവകലാശാല എന്നിവിടങ്ങളിലായി 850 ഓളം സീറ്റുകളുണ്ട്.എഡ്യൂക്കേഷനോടൊപ്പം സയൻസ്,​കോമേഴ്‌സ്,​ആർട്സ് എന്നിവയിൽ ബിരുദവും നേടാം.പ്ലസ് ടു പൂർത്തിയാക്കിയവർക്കും.ഈ വർഷം പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം.www.exams.nta.nic.in

പ്ലസ് ടു വിനു ശേഷം

എഞ്ചിനീയറിംഗ് പ്രവേശനം

ജെ.ഇ.ഇ മെയിൻ,​കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല കാറ്റ്,​ഇന്ത്യ മാരിടൈം യൂണിവേഴ്സിറ്റി,​ബി.ടെക് പ്രവേശന പരീക്ഷ,​സംസ്ഥാന പ്രവേശന പരീക്ഷ കീം ബി.ടെക്ക് പ്രോഗ്രാം,​ബാച്‌ലർ ഓഫ് ഡിസൈൻ പ്രോഗ്രാം @NIFT,​IITs ,​NIDs,ഫിഡി എന്നിവയ്ക്ക് അപേക്ഷിക്കാം.അനുയോജ്യമായ കോഴ്സുകൾക്ക് അപേക്ഷിക്കാൻ ശ്രമിക്കണം.

നീറ്റ് - യൂ ജി പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം.

എം.ബി.ബി.എസ്,​ബി.ഡി.എസ് അഗ്രിക്കൾച്ചർ,​വെറ്ററിനറി,​ഫിഷറീസ്,​എൻവിറോണ്മെന്റൽ സയൻസ് ബിരുദ പ്രോഗ്രാമുകൾക്ക് ചേരാൻ താല്പര്യമുള്ളവർ നീറ്റ് -യു ജി പ്രവേശന പരീക്ഷയെഴുതണം.കേരളത്തിൽ പ്രൊഫഷണൽ കോഴ്സുകൾക്ക് പ്രവേശനം ലഭിക്കാൻ നീറ്റിന് അപേക്ഷിക്കുന്നതോടൊപ്പം കീം പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.

CUET -UG പരീക്ഷയ്‌ക്ക് അപേക്ഷിക്കാം

പ്ലസ് ടുവിനുശേഷമുള് ബിരുദ പ്രവേശനത്തിന് ആവശ്യമാണ്. താല്പര്യമുള്ള കോഴ്സുകൾ കണ്ടെത്തുന്നതോടൊപ്പം, പ്രവേശനത്തിനുള്ള വഴി കണ്ടെത്താൻ ശ്രമിക്കണം. അപേക്ഷിക്കാനുള്ള അവസാന തീയതി, നടപടിക്രമങ്ങൾ എന്നിവ അറിഞ്ഞിരിക്കണം.

TAGS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.