
ഏപ്രിലിൽ നടത്തുന്ന ബി.പിഎഡ്,എം.പിഇഎഡ് പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
ഡിസംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.എ മലയാളം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ,ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബി.ബി.എ ലോജിസ്റ്റിക്സ്, ബി.എം.എസ് ഹോട്ടൽ മാനേജ്മെന്റ്, ബി.എ മലയാളം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ,ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, ബി.പി.എ മ്യൂസിക്, ബി.പി.എ മ്യൂസിക് (വീണ/വയലിൻ/മൃദംഗം), ബി.പി.എ (വോക്കൽ/വീണ/വയലിൻ/മൃദംഗം/ഡാൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബി.കോം ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
30 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി.എഡ് ഓൺലൈൻ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഏപ്രിലിൽ നടത്തുന്ന ജർമ്മൻ എ2 പരീക്ഷയുടെ പുനക്രമീകരിച്ച ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ബാച്ലർ ഓഫ് ഡിസൈൻ കോഴ്സ്
തിരുവനന്തപുരം:കൊല്ലത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ടെക്നോളജി കേരള,ബാച്ലർ ഒഫ് ഡിസൈൻ (ഫാഷൻ ഡിസൈൻ) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.അപേക്ഷകർ പ്ലസ് ടു യോഗ്യതാപരീക്ഷ വിജയിച്ചിരിക്കണം.എൽ.ബി.എസ് സെന്റർ നടത്തുന്ന പ്രവേശന പരീക്ഷ വിജയിക്കുന്നവർക്ക് മാത്രമേ ബാച്ലർ ഓഫ് ഡിസൈൻ കോഴ്സിന് ചേരാൻ അർഹതയുണ്ടാവുകയുള്ളു.പരീക്ഷ തീയതി പിന്നീട് അറിയിക്കും.പ്രവേശന പരീക്ഷയ്ക്ക് ലഭിക്കുന്ന റാങ്ക്ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഈ കോഴ്സിലേക്കുള്ള പ്രവേശനം നടത്തുന്നത്.www.iftk.ac.in അല്ലെങ്കിൽ www.lbscentre.kerala.gov.in വെബ്സൈറ്റുകൾ വഴി മേയ് 31 വരെ അപേക്ഷാ ഫീസ് ഓൺലൈനായി ഒടുക്കി അപേക്ഷ സമർപ്പിക്കാം.പൊതുവിഭാഗത്തിന് 1500 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 750 രൂപയുമാണ് അപേക്ഷാ ഫീസ്.വ്യക്തിഗത വിവരങ്ങൾ ഓൺലൈനായി രേഖപ്പെടുത്തിയ ശേഷം അപേക്ഷാ ഫീസ് ഒടുക്കാം.ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അനുബന്ധ രേഖകൾ അപ്ലോഡ് ചെയ്യണം.കോഴ്സ് സംബന്ധിച്ചു വിവരങ്ങൾക്ക്: 0474-2547775, 9447710275. അപേക്ഷ സംബന്ധിച്ചു സംശയങ്ങൾക്ക് 0471-2560327
എൻട്രൻസ് പരീക്ഷാ
പരിശീലനം 30 മുതൽ
തിരുവനന്തപുരം:വിവിധ പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കേരളത്തിലെ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി കൈറ്റ് നടത്തുന്ന മോക്ക് ടെസ്റ്റുകൾ 30ന് തുടങ്ങും.ജെ.ഇ.ഇ മെയിൻ (മാർച്ച് 30),കീം (ഏപ്രിൽ 8),നീറ്റ് (ഏപ്രിൽ 24),സി.യു.ഇ.ടി (മേയ് 1) എന്നീ രീതിയിലാണ് ടെസ്റ്റുകൾ ക്രമീകരിച്ചിരിക്കുന്നത്.വിദ്യാർത്ഥികൾക്ക് ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് entrance.kite.kerala.gov.inലൂടെ ഈ സേവനം പ്രയോജനപ്പെടുത്താം.ലോഗിൻ ലഭിച്ചിട്ടില്ലാത്ത കുട്ടികൾ സ്കൂൾ പ്രിൻസിപ്പാളിനെയോ നോഡൽ ടീച്ചറിനെയോ ബന്ധപ്പെടണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |