തിരുവനന്തപുരം: ശ്രീകാര്യം എൻജിനിയറിംഗ് കോളേജിൽ (സി.ഇ.ടി) നിർമ്മാണം നടക്കുന്ന കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് രണ്ട് വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്ക്. അടൂർ സ്വദേശിയും എം.ബി.എ രണ്ടാം വർഷ വിദ്യാർത്ഥിയുമായ അപർണ (22), പൂവാർ സ്വദേശിയും എം. ബി. എ ഒന്നാംവർഷ വിദ്യാർത്ഥിയുമായ സുദേവ് (22) എന്നിവരെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകിട്ട് 7 മണിയോടെയായിരുന്നു സംഭവം. ഇലക്ട്രോണിക്സ് വിഭാഗത്തിനായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നാണ് വീണത്. അപർണയുടെ തലയ്ക്കും നട്ടെല്ലിനും ഗുരുതര പരിക്കേറ്റു. സുദേവിന് തലയ്ക്കും നെഞ്ചിനുമാണ് പരിക്ക്. ഇരുവരെയും ശസ്ത്രക്രിയയ്ക്ക് വിധേയരാക്കി. പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |