തിരുവനന്തപുരം: റേഷൻ തിരിമറി തടയാൻ ഇ-പോസ് മെഷീനുകളും ത്രാസും തമ്മിൽ ബന്ധിപ്പിക്കുന്ന കണക്ട് ഇ-പോസ് ടു ത്രാസ് പദ്ധതിക്കായി സർക്കാർ 33.5 കോടി രൂപയുടെ ഭരണാനുമതി നൽകി. കഴിഞ്ഞ ബഡ്ജറ്റ് വിഹിതമായ 10.82 കോടിയും അനുവദിച്ചു. കെ.സ്റ്റോറുകളിലും തുടർന്ന് റേഷൻകടകളിലും നടപ്പാക്കുന്ന പദ്ധതി ഈ സാമ്പത്തിക വർഷം പൂർത്തിയാക്കും.
വ്യാപാരിക്ക് ക്വിന്റലൊന്നിന് നാലു രൂപ അധികം ലഭിക്കും. അതിൽ രണ്ടു രൂപ കേന്ദ്രം നൽകും. പദ്ധതിക്കുള്ള ഉപകരണങ്ങൾ വാങ്ങാൻ ഇ-ടെൻഡർ നടപടിയാരംഭിച്ചു. തുടർന്നേ ഓർഡർ നൽകൂ. 2023ൽ നടപ്പാക്കാനുദ്ദേശിച്ച പദ്ധതി പലതവണ നീട്ടുകയായിരുന്നു.
കടക്കാർക്ക് ത്രാസും അനുബന്ധ ഉപകരണങ്ങളും സൗജന്യമായി നൽകും. 60 കിലോഗ്രാമുള്ള കെ-സ്റ്റോറിലെ ത്രാസുകൾ ഇ-പോസുമായി ബന്ധിപ്പിക്കാം. അളവിൽ കുറവുണ്ടെന്ന കാർഡുടമകളുടെയും, എൻ.എഫ്.എസ്.എ ഗോഡൗണുകളിൽ നിന്ന് കിട്ടുന്ന അളവിൽ കുറവുണ്ടെന്ന റേഷൻ കടക്കാരുടെയും പരാതിയുടെ പശ്ചാത്തലത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
വാതിൽപ്പടി വിതരണം കുറ്റമറ്റതാക്കണം
ടെൻഡറിൽ ലഭിക്കുന്ന ബിഡുകൾ സിവിൽ സപ്ലൈസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള പ്രീക്വാളിഫിക്കേഷൻ കമ്മിറ്റി, ടെക്‌നിക്കൽ ഇവാലുവേഷൻ കമ്മിറ്റി, ഫിനാൻഷ്യൽ ഇവാലുവേഷൻ കമ്മിറ്റി എന്നിവ പരിശോധിക്കും. ഇ-പോസും ഇലട്രോണിക് ത്രാസും ബന്ധിപ്പിക്കുന്നതോടൊപ്പം, തങ്ങൾക്ക് വാതിൽപടിയിലെത്തിക്കുന്ന റേഷൻ ഇ- പോസും, ഇലട്രോണിക ത്രാസുമായി ബന്ധിപ്പിച്ച് തൂക്കി രസീത് നൽകണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
ഗോഡൗൺ മുതൽ വെട്ടിപ്പ്
റേഷൻ സാധനം ഗോഡൗൺ മുതൽ വെട്ടിക്കും
സ്റ്റോക്ക് ചെയ്യുമ്പോഴും വാഹനങ്ങളിൽ കയറ്റുമ്പോഴും ധാന്യം ചോർത്തും.
ഇതുകാരണം റേഷൻ കടകളിൽ കൃത്യമായ അളവിൽ ധാന്യമെത്തില്ല
ചില വ്യാപാരികൾ അളവിൽ കുറച്ച് ഗുണഭോക്താക്കൾക്ക് നൽകും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |