
തിരുവനന്തപുരം: പശ്ചിമേഷ്യയിലെ സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ ഗൾഫ് മേഖലയിലെ സ്‌കൂളുകളിലെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളിൽ എന്തു നടപടി വേണമെന്ന് ഇന്ന് (ചൊവ്വാഴ്‌ച) തീരുമാനിക്കും. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി യോഗം വിളിക്കും. നിലവിൽ 21 വരെയുള്ള എസ്.എസ്.എൽ.സി പരീക്ഷയും 19 വരെയുള്ള ഹയർ സെക്കൻഡറി പരീക്ഷകളും മാറ്റിവച്ചിരിക്കുകയാണ്. ഗൾഫിലെ സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ പരീക്ഷ ബോർഡ് റദ്ദാക്കിയിരുന്നു.
കെ-ടെറ്റ്: 21 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: കെ-ടെറ്റ് പരീക്ഷക്ക് ഫെബ്രുവരി 2026 വിജ്ഞാപന പ്രകാരം അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 21 വരെ ദീർഘിപ്പിച്ചു. കൂടാതെ നിലവിൽ ജോലി ചെയ്യുന്ന സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ പ്രമോഷൻ ലഭിക്കേണ്ട അദ്ധ്യാപകർക്ക് കൂടി പ്രസ്തുത കാറ്റഗറിയിൽ കെ-ടെറ്റ് എഴുതാവുന്നതാണ്.
പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: 2026 വർഷത്തെ ടീച്ചർ എഡ്യൂക്കേഷൻ കോഴ്സ് (എൻ.ടി.ഇ.സി) പരീക്ഷാവിജ്ഞാപനം പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റായ https://pareekshabhavan.kerala.gov.in/-ൽ ലഭ്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |