തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡി 2010, 2011 സ്കീമിൽ നടത്തിയ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്നിക്സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് എന്നീ കോഴ്സുകളുടെ മേഴ്സി ചാൻസ് പരീക്ഷകൾ മാർച്ചിൽ നടത്തും. വിദ്യാർത്ഥികൾക്ക്, പഠിച്ചിരുന്ന സെന്ററുകളിൽ ഫെബ്രുവരി ഒന്ന് വരെ ഫൈൻ ഇല്ലാതെയും ഫെബ്രുവരി എട്ട് വരെ 100 രൂപ ഫൈനോടുകൂടിയും പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് ഡയറക്ടർ അറിയിച്ചു. പരീക്ഷാ ടൈംടേബിൾ ഫെബ്രുവരി രണ്ടാം വാരത്തിൽ പ്രസിദ്ധീകരിക്കും. അപേക്ഷാഫോം സെന്ററിൽ നിന്ന് ലഭ്യമാണ്. വിശദവിവരങ്ങൾക്ക് www.ihrd.ac.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |