തിരുവനന്തപുരം: രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്ന് മുതൽ ഒമ്പത് വരെ ക്ളാസുകളിലെ വാർഷികപരീക്ഷകൾ ഇന്നലെ തുടങ്ങി. . സംസ്ഥാനത്താകെ 34,37,570 കുട്ടികളാണ് പരീക്ഷ എഴുതുന്നത്.
ഒന്നു മുതൽ നാലു വരെ വർക്ക്ഷീറ്റ് മാതൃകയിലാണ് ചോദ്യങ്ങൾ. 5 മുതൽ 9 വരെ ക്ളാസുകളിൽ എസ്.സി.ഇ.ആർ.ടിയും എസ്.എസ്.കെയും തയാറാക്കിയ ചോദ്യപേപ്പറാണ് . അഞ്ച് മുതൽ ഏഴ് വരെ ക്ലാസുകളിൽ എല്ലാ ചോദ്യപേപ്പറുകളിലും ചോയ്സി ഉണ്ട്. 8,9 ക്ലാസുകളിലെ ചോദ്യപേപ്പറുകളിൽ അധിക ചോദ്യങ്ങളുമുണ്ട്. ആദ്യ ഭാഗങ്ങളിൽ നിന്നാണ് കൂടുതൽ ചോദ്യങ്ങൾ. 8,9 ക്ലാസുകളിലെ ചോദ്യ പേപ്പറുകളുടെ ഘടന മുൻവർഷങ്ങളിലേത് പോലെയാണ്. ഏപ്രിൽ രണ്ടിന് പരീക്ഷ അവസാനിക്കും. പത്ത്, പ്ളസ് ടു പൊതുപരീക്ഷകൾ 30ന് ആരംഭിക്കും. പ്ളസ് വൺ പരീക്ഷ ജൂൺ രണ്ടിന് തുടങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |