തിരുവനന്തപുരം: സ്കൂൾ വാർഷിക പരീക്ഷയുടെ ആദ്യ ദിനമായ ഇന്നലെ ഒമ്പതാം ക്ലാസ് അറബിക് പേപ്പർ ഒന്ന് (ജനറൽ) പരീക്ഷയുടെ ചോദ്യപേപ്പർ മാറി അച്ചടിച്ചത് സി ആപ്ടിന് സംഭവിച്ച പിഴവ്. എസ്.സി.ഇ.ആർ.ടി തയ്യാറാക്കിയ ചോദ്യപേപ്പറിന്റെ കോഡ് നമ്പർ പരിശോധിച്ച് അച്ചടിക്കുന്നതിലാണ് വീഴ്ചയുണ്ടായത്.
ചൊവ്വാഴ്ചയാണ് പിഴവ് ശ്രദ്ധയിൽപ്പെട്ടത്. ജനറൽ സ്കൂളുകളിൽ ഒമ്പതാം ക്ലാസിൽ അറബിക് പഠിക്കുന്ന വിദ്യാർത്ഥികൾക്കായി ഒരു ലക്ഷത്തിലധികം ചോദ്യപേപ്പറുകളാണ് അച്ചടിക്കേണ്ടിയിരുന്നത്. എന്നാൽ, ഓറിയന്റൽ സ്കൂളിൽ ഉപയോഗിക്കേണ്ട ചോദ്യപേപ്പറാണ് അച്ചടിച്ച് വിതരണം ചെയ്തത്. സംസ്ഥാനത്താകെയുള്ള 11 ഓറിയന്റൽ സ്കൂളുകളിലെ അയ്യായിരത്തിൽ താഴെ വിദ്യാർത്ഥികൾക്ക് മാത്രമേ ഈ ചോദ്യപേപ്പർ ആവശ്യമുള്ളൂ. എന്നാൽ, ജനറൽ സ്കൂളുകളിൽ അറബിക് പരീക്ഷ എഴുതുന്ന ലക്ഷത്തിലധികം വിദ്യാർത്ഥികൾക്കായി ഇത്രയും ചോദ്യപേപ്പർ മാത്രമാണ് അച്ചടിച്ചത്. ഒരു ദിവസം കൊണ്ട് ഒരു ലക്ഷത്തലധികം ചോദ്യപേപ്പർ അച്ചടിച്ച് വിതരണം ചെയ്യുക പ്രായോഗികമല്ലാത്തതിനാൽ പരീക്ഷ ഏപ്രിൽ 2ന് ഉച്ചയ്ക്ക് ശേഷം നടത്താനായി മാറ്റി.
നേരത്തെ തയ്യാറാക്കിയ രണ്ടാമത്തെ സെറ്റ് ചോദ്യപേപ്പറാകും ഉപയോഗിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |