തിരുവനന്തപുരം: പ്ലസ് ടുക്കാർക്ക് ഇന്നലെ നടന്ന ജ്യോഗ്രഫി, സംഗീതം, സോഷ്യൽ വർക്ക്, ജിയോളജി, അക്കൗണ്ടൻസി പരീക്ഷകൾ വലിയ ബുദ്ധിമുട്ടില്ലാതെ കടന്നു പോയി. ജ്യോഗ്രഫി പരീക്ഷയിൽ ഒറ്റവാക്കിൽ ഉത്തരമെഴുതേണ്ട ഒന്നോ രണ്ടോ ചോദ്യങ്ങൾ ഒരല്പം കടുപ്പമായിരുന്നു എന്നതൊഴിച്ചാൽ ബാക്കിയെല്ലാം എളുപ്പമുള്ള ചോദ്യങ്ങളായിരുന്നു. മോഡൽ പരീക്ഷയുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ എളുപ്പമുള്ള ചോദ്യങ്ങളായിരുന്നുവെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. എ പ്ളസ് നേടാൻ ലക്ഷ്യമിടുന്നവർക്ക് അതുറപ്പാക്കുന്നതായിരുന്നു ജ്യോഗ്രഫി പരീക്ഷയെന്ന് അദ്ധ്യാപകരും സമ്മതിക്കുന്നു. നാളെ ബയോളജി, ഇംഗ്ളീഷ് സാഹിത്യം ഉൾപ്പെടെയുള്ള വിഷയങ്ങളുടെ പരീക്ഷ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |