തിരുവനന്തപുരം: ഒന്നു മുതൽ ഒൻപതു വരെ ക്ളാസുകളിലെ വാർഷിക പരീക്ഷ മാർച്ച് 13 മുതൽ 30 വരെ നടക്കും. ഉച്ചയ്ക്ക് 2 മണിക്കാവും പരീക്ഷകളെല്ലാം. പത്താംക്ളാസ് പരീക്ഷ മാർച്ച് 9നും ഹയർ സെക്കൻഡറി പരീക്ഷ മാർച്ച് 10നുമാണ് തുടങ്ങുന്നതെങ്കിലും ഇവ രാവിലെയാണ്.
ഇന്നലെ ചേർന്ന അദ്ധ്യാപക സംഘടനാ പ്രതിനിധികളുടെയും വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെയും യോഗത്തിലാണ് തീരുമാനം.
ഒരു ദിവസം മൂന്ന് ക്ളാസുകൾ എന്ന നിലയിലാവും പരീക്ഷ നടത്തുക. ടൈംടേബിൾ ഇന്ന് പ്രസിദ്ധീകരിച്ചേക്കും. എൽ.എസ്.എസ്- യു.എസ്.എസ് പരീക്ഷകൾ ഏപ്രിലിൽ നടത്തും. ഫെബ്രുവരിയിൽ നടത്തേണ്ടതായിരുന്നു.
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് മൂന്നുമാസത്തെ കുടിശിക മാർച്ച് ആദ്യം അനുവദിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻബാബു പറഞ്ഞു. കേന്ദ്രഫണ്ട് ലഭിച്ചിട്ടുണ്ട്. എന്നാൽ തുക വർദ്ധിപ്പിക്കുന്നതിൽ തീരുമാനമായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |