തിരുവനന്തപുരം: കൃഷിനാശത്തിന് നൽകുന്ന നഷ്ടപരിഹാരത്തുക വർദ്ധിപ്പിക്കില്ലെന്ന് സർക്കാർ സൂചന നൽകുമ്പോൾ, നഷ്ടക്കണക്ക് നിരത്തി അതിനെ ചോദ്യം ചെയ്യുകയാണ് കർഷകർ.
രണ്ടര ഏക്കറിലെ മരച്ചീനി കൃഷിക്ക് ഒരു ലക്ഷത്തിലേറെ രൂപ ചെലവാകും. വിള ഇൻഷ്വറൻസായും നഷ്ടപരിഹാരമായും ലഭിക്കുന്നത് ആകെ 16,800 രൂപ. തുക കിട്ടണമെങ്കിൽ ഒരു വർഷം കാത്തിരിക്കുകയും വേണം.
ഏകദേശം 50 വിളകൾക്ക് നഷ്ടപരിഹാരം ലഭിക്കുമെങ്കിലും നെൽകൃഷിക്കും നേന്ത്രവാഴകൃഷിക്കുമാണ് ഭേദപ്പെട്ട ഇൻഷ്വറൻസ് തുക ലഭിക്കുന്നത്. 25 മൂട് റബർ മരങ്ങൾ പൂർണ്ണമായി ഒടിഞ്ഞു വീണാൽ ലഭിക്കുന്നത് 25,000 രൂപ. നടാനുള്ള ചെലവ് കൂടാതെ വർഷങ്ങളുടെ പരിപാലനത്തിന് ചെലവാകുന്ന തുക ഇതിലും വളരെ കൂടുതലാണ്. ഒരു സെന്റിലെ വെറ്റിലക്കൊടി നശിച്ചാൽ 1000 രൂപ കൊണ്ട് കർഷകൻ തൃപ്തിപ്പെടണം. വർഷങ്ങളോളം കായ്ഫലം തരേണ്ട തെങ്ങിനാകട്ടെ 2000 രൂപ ധാരാളമെന്നാണ് അധികൃത ഭാഷ്യം.
`കൃഷിയിറക്കാനുള്ള ചെലവും കർഷകന്റെ അദ്ധ്വാനവും കണക്കിലെടുത്താണ് വിള ഇൻഷ്വറൻസ് നഷ്ടപരിഹാരത്തുക നൽകുന്നത്. അതിൽ കുറവുണ്ടെന്ന് കരുതുന്നില്ല. നിലവിലെ നഷ്ടപരിഹാര തുക വർദ്ധിപ്പിക്കാൻ ആലോചിച്ചിട്ടില്ല.'
(കൃഷി മന്ത്രിയുടെ ഓഫീസ് അറിയിച്ചത്)
നഷ്ടപരിഹാരം കൂട്ടണം
സബ്സിഡി പുതുക്കണം
കാർഷിക പദ്ധതികളുടെ അർഹതാ മാനദണ്ഡം, സബ്സിഡി എന്നിവ പുതുക്കി നിശ്ചയിക്കണമെന്ന് കർഷകർ
കീടബാധ,വന്യജീവി ആക്രമണം, കാലാവസ്ഥാ വ്യതിയാനം എന്നിവയിലൂടെ നാശം സംഭവിക്കുന്നതിന് നൽകുന്ന നഷ്ടപരിഹാര തുക കൂട്ടണം.
ഉല്പാദനത്തിന് ആനുപാതികമായി ഉല്പാദന ബോണസ് ഏർപ്പെടുത്തണം.
കുട്ടനാട്ടിലെ മഴക്കെടുതി:
നഷ്ടം 67 കോടി
സ്വന്തംലേഖകൻ
ആലപ്പുഴ: വേനൽമഴയിലും മടവീഴ്ചയിലും എട്ടുദിവസത്തിനിടെ കുട്ടനാട്ടിലുണ്ടായത് 67 കോടി രൂപയുടെ കൃഷി നാശം. നെൽക്കൃഷിയിൽ മാത്രം 59 കോടിയുടെ നഷ്ടമുണ്ടായി. 4,841 ഹെക്ടറിലെ കൃഷി നശിച്ചു. 11,441 കർഷകർ ദുരിതബാധിതരായെന്നും കൃഷിവകുപ്പിന്റെ പ്രാഥമിക കണക്കിൽ വ്യക്തമാക്കുന്നു.
ആകെ നഷ്ടം- 67,6257 കോടി
കൃഷി നശിച്ചത്- 4,841.54 ഹെക്ടർ
ബാധിച്ചത്- 11,441 കർഷകർ
നെല്ല്
നഷ്ടം- 59,4219 കോടി
കൃഷിനാശം- 3,964.06 ഹെക്ടർ
കർഷകർ- 5,407
വാഴ
നഷ്ടം- 6.96 കോടി
കൃഷിനാശം- 410.29 ഹെക്ടർ
കർഷകർ- 3,211
തെങ്ങും തൈകളും
നഷ്ടം- 8.85 ലക്ഷം
കൃഷിനാശം- 13.19 ഹെക്ടർ
കർഷകർ- 129
പച്ചക്കറി
നഷ്ടം- 52.42 ലക്ഷം
കൃഷിനാശം- 126.8 ഹെക്ടർ
കർഷകർ- 2006
റബർ
നഷ്ടം- 5.97 ലക്ഷം
കൃഷിനാശം- 2.42 ഹെക്ടർ
കർഷകർ- 29
വെറ്റില
നഷ്ടം- 10.7 ലക്ഷം
കൃഷിനാശം- 4.28 ഹെക്ടർ
കർഷകർ- 123
കപ്പ
നഷ്ടം- 32.5 ലക്ഷം
കൃഷിനാശം- 250 ഹെക്ടർ
കർഷകർ- 15
എള്ള്
നഷ്ടം- 6.72 ലക്ഷം
കൃഷിനാശം- 60 ഹെക്ടർ
കർഷകർ- 327
കിഴങ്ങുവർഗം
നഷ്ടം- 4.68 ലക്ഷം
കൃഷിനാശം- 10.40 ഹെക്ടർ
കർഷകർ- 193
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |