കോഴിക്കോട്: സ്കൂൾ കലോത്സവുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങളുടെ രജിസ്ട്രേഷൻ കാർഡുകൾ വിതരണം ചെയ്തു. നടക്കാവ് ഗേൾസ് സ്കൂളിലെ മൈമിംഗ് ടീം മത്സരാർത്ഥികൾക്ക് മന്ത്രി വി.ശിവൻകുട്ടി കാർഡുകൾ വിതരണം ചെയ്തു.
വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്നും പരിഭവമില്ലാത്ത കലോത്സവമാക്കി മാറ്റാൻ സാധിക്കണമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ കലോത്സവം ക്ലസ്റ്റർ റിപ്പോർട്ട് പ്രകാശനം ചെയ്തു. കാസർകോട് ജില്ലയിലെ എൽ.പി/ യു.പി റാങ്ക് ഹോൾഡേഴ്സിന്റെ സഹകരണത്തോടെ നിർമ്മിച്ച ഡോക്യുമെന്റേഷൻ 'മുറ്റത്തെ മുല്ല'യും പുറത്തിറക്കി.
ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിയിൽ ലിന്റോ ജോസഫ് എം.എൽ.എ അദ്ധ്യക്ഷനായി. കെ.എം.സച്ചിൻ ദേവ് എം.എൽ.എ, മേയർ ഡോ. ബീന ഫിലിപ്പ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു, രജിസ്ട്രേഷൻ കമ്മിറ്റി കൺവീനർ കെ.അനിൽ കുമാർ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |