തിരുവനന്തപുരം: ബാലരാമപുരത്ത് പനി ബാധിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു. ബാലരാമപുരം തലയൽ വി.എസ്.ഭവനിൽ എസ്.എ.അനിൽ കുമാർ (49) ആണ് മരിച്ചത്. മസ്തിഷ്‌ക ജ്വരം ബാധിച്ചാണോ മരണമെന്ന് പരിശോധിച്ചുവരികയാണ്. അന്തിമ പരിശോധന റിപ്പോർട്ട് പുറത്തുവന്നിട്ടില്ല.
കാലിൽ മുറിവുണ്ടായതിനെ തുടർന്നാണ് ചികിത്സ ആരംഭിച്ചത്. കുറയാതെവന്നതോടെ നടത്തിയ വിശദ പരിശോധനയിൽ അണുബാധ കണ്ടെത്തി. തുടർന്ന് സ്വകാര്യ ആശുപത്രികളിലും തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗത്തിലെ തീവ്രപരിചരണ വിഭാഗത്തിലും വെന്റിലേറ്ററിലും ചികിത്സയിലായിരുന്നു. ആരോഗ്യവകുപ്പ് പ്രദേശത്തെ ജലാശയങ്ങളിലെ വെള്ളം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മകനെ ജോലിയിൽ പ്രവേശിപ്പിക്കുന്നതിനായി രണ്ടു മാസം മുൻപ് അനിൽ ചെന്നൈയിൽ പോയിരുന്നു. വീട്ടിലെ മറ്റാർക്കും രോഗലക്ഷണങ്ങളോ പനിയോ ഇല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |