തിരുവനന്തപുരം: ധനകാര്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിംഗ് കേന്ദ്രഡെപ്യൂട്ടേഷനിലേക്ക് മാറിയ സാഹചര്യത്തിൽ ധനവകുപ്പ് സെക്രട്ടറിയെ ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തിൽ തീരുമാനിക്കും. ബീഹാർ സ്വദേശിയായ ആർ.കെ.സിംഗ് 2020ജനുവരി മുതൽ ധനവകുപ്പ് സെക്രട്ടറിയാണ്. കുടുംബം ഡൽഹിയിലാണെന്ന കാരണം പറഞ്ഞാണ് അദ്ദേഹം സ്ഥലം മാറ്റം തേടിയത്. കേന്ദ്രമൃഗസംരക്ഷണവകുപ്പിലേക്കാണ് സെക്രട്ടറിയായി പോകുന്നത്. നേരത്തെ കേന്ദ്രഭക്ഷ്യവിതരണവകുപ്പിൽ പ്രവർത്തിച്ച അനുഭവപരിചയവുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |