SignIn
Kerala Kaumudi Online
Monday, 23 December 2024 2.42 PM IST

സാമ്പത്തിക പ്രതിസന്ധി രൂക്ഷം,​ സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം കടുപ്പിച്ചു

Increase Font Size Decrease Font Size Print Page
cash

തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം കടുപ്പിച്ചു. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ മാറാൻ ധനവകുപ്പിന്റെ അനുമതി വേണം. നേരത്തെ 25 ലക്ഷമുണ്ടായിരുന്ന പരിധിയാണ് അഞ്ച് ലക്ഷമായി കുറച്ചത്. തദ്ദേശ സ്ഥാപനങ്ങൾക്കുൾപ്പെടെ ഈ നിയന്ത്രണം ബാധകമാണ്. ഇതു സംബന്ധിച്ച കത്ത് ധനവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ട്രഷറി ഡയറക്ടർക്ക് കൈമാറി,​

ഓണച്ചെലവുകൾക്കായി 4200 കോടിയോളം രൂപ കടമെടുക്കാൻ സംസ്ഥാന സർക്കാരിന് കരേന്ദ്രം നേരത്തെ അനുമതി നൽകിയിരുന്നു ഈ സാമ്പത്തിക വർഷം 37512 കോടി രൂപ കടമെടുക്കാനാണ് സംസ്ഥാനത്തിന് സാധിക്കുക. ഇതിൽ ഡിസംബർ വരെയുള്ള 21253 കോടി രൂപ സെപ്തംബർ രണ്ടുവരെ സംസ്ഥാന സർക്കാർ കടമെടുത്തിരുന്നു. ബാക്കി തുക അടുത്ത വർഷം !ജനുവരി മുതൽ മാർച്ച് വരെയായിരിക്കും എടുക്കാനാവുക.

TAGS: TREASURY, FINANCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.