SignIn
Kerala Kaumudi Online
Thursday, 19 September 2024 4.13 PM IST

തിരുവനന്തപുരത്തേക്ക് കൂടുതൽ സർവീസുകൾ

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് കൂടുതൽ അന്താരാഷ്ട്ര, ആഭ്യന്തര സർവീസുകൾ ആരംഭിക്കുന്നു. ഇതോടെ ആഭ്യന്തര സർവീസുകൾ ആഴ്ചയിൽ അറുപതിൽ നിന്ന് 79 ആയി ഉയരും. വേനൽക്കാല ഷെഡ്യൂളിൽ കൂടുതൽ സർവീസുകൾ പ്രതീക്ഷിക്കുന്നതായും അദാനി ഗ്രൂപ്പ് അറിയിച്ചു. ആഴ്ചയിൽ ഏഴെണ്ണമായിരുന്ന ഇൻഡിഗോ ബംഗളൂരു സർവീസുകൾ ഇരുപതാക്കി ഉയർത്താൻ തീരുമാനിച്ചു. നിത്യേന രാവിലെ രണ്ടും വൈകിട്ട് ഒന്നും സർവീസുകളുണ്ടാവും. കണ്ണൂരിലേക്കും കൊച്ചിയിലേക്കും ആഴ്ചയിൽ നാല് സർവീസുകളുണ്ടായിരുന്നത് പ്രതിദിനമാക്കി. ചെന്നൈ, മുംബയ്, ഹൈദരാബാദ് പ്രതിദിന സർവീസുകൾ മാറ്റമില്ലാതെ തുടരും. വേനൽക്കാല ഷെഡ്യൂളിൽ ഡൽഹി, പൂനെ, കോഴിക്കോട് നഗരങ്ങളിലേക്ക് പുതിയ സർവീസുകൾ ആരംഭിച്ചേക്കും. ഗൾഫ് രാജ്യങ്ങളിലേക്ക് കൂടുതൽ സർവീസുകളും ഉടൻ തുടങ്ങും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: FLIGHT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.