ദുബായ്: കഴിഞ്ഞ ദിവസമാണ് യാത്രക്കാരെ കയറ്റാതെ സ്‌പൈസ് ജെറ്റിന്റെ വിമാനം ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചുപറന്നത്. വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരെ ചെക്ക് ഇന്‍ ചെയ്യാന്‍ അധികൃതര്‍ സമ്മതിക്കാതെ വന്നതോടെയാണ് സ്‌പൈസ് ജെറ്റ് വിമാനം നാട്ടിലേക്ക് പറന്നത്. ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ അടയ്‌ക്കേണ്ട ഫീസ് വിമാനക്കമ്പനി കുടിശിക വരുത്തിയിരുന്നു. കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിയാണ് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്ന സംഭവവികാസങ്ങളിലേക്ക് നയിച്ചത്.
വിമാനത്താവളത്തില്‍ അടയ്‌ക്കേണ്ട തുകയില്‍ ഭീമമായ കുടിശിക വന്നതോടെയാണ് സര്‍വീസ് തടസ്സപ്പെടുത്തന്നതിലേക്ക് നയിച്ചത്. കുടിശിക ബാക്കി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതോടെയാണ് ചെക്ക് ഇന്‍ അടക്കം നിരസിക്കുന്നതിലേക്കുള്ള നടപടിയിലേക്ക് വിമാനത്താവള അധികൃതര്‍ കടന്നത്. യാത്ര മുടങ്ങിയവര്‍ക്ക് മറ്റ് വിമാനങ്ങളില്‍ സഞ്ചരിക്കാന്‍ അവസരം നല്‍കിയെന്നും അല്ലാത്തവര്‍ക്ക് ടിക്കറ്റ് തുക റീഫണ്ട് ചെയ്തു നല്‍കിയെന്നുമാണ് സ്പൈസ്ജെറ്റ് അധികൃതര്‍ അവകാശപ്പെടുന്നത്.
ഇത്‌ന് മുമ്പും ദുബായ് വിമാനത്താവളത്തില്‍ സമാനമായ പ്രശ്‌നം സ്‌പൈസ് ജെറ്റിന് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. കഴിഞ്ഞ മാസം ആദ്യം മുംബയ് രാജ്യാന്തര വിമാനത്താവളത്തിലും കുടിശികയുടെ പേരില്‍ വിമാനക്കമ്പനിക്ക് സമാനമായ അനുഭവമുണ്ടായി. വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ബജറ്റ് എയര്‍ലൈന്‍ കമ്പനിയായ സ്‌പൈസ് ജെറ്റ് കടന്നുപോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജീവനക്കാരെ പിരിച്ചുവിടുക, നിര്‍ബന്ധിത അവധി നല്‍കുക തുടങ്ങിയ നടപടികളിലേക്ക് കടന്നിരിക്കുകയാണ് കമ്പനി.
ഈ വര്‍ഷം ആദ്യം തങ്ങളുടെ ജീവനക്കാരില്‍ 1400 പേരെ കമ്പനി ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. ശമ്പളമില്ലാത്ത നിര്‍ബന്ധിത അവധിയിലേക്കും നിരവധിപേരെ പ്രവേശിപ്പിച്ചിരിക്കുകയാണ് കമ്പനി. പ്രതിസന്ധി രൂക്ഷമായതോടെ കമ്പനിയുടെ നിരവധി സര്‍വീസുകളും അടുത്തകാലത്തായി തടസ്സപ്പെടുകയോ റദ്ദാക്കുകയോ ചെയ്യുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |