തിരുവനന്തപുരം: കനത്ത മഴയെത്തുടർന്ന് തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വിമാനത്തിന്റെ ലാൻഡിംഗ് വൈകി. കനത്ത മഴയെത്തുടർന്ന് റൺവേ കാണാതായതോടെ ഒരു മണിക്കൂർ വൈകിയാണ് വിമാനം ലാൻഡ് ചെയ്‌തത്.
ഇന്ന് രാവിലെ 5.45ന് ഇറങ്ങേണ്ടിയിരുന്ന കുവൈത്ത് എയർവേയ്‌സിന്റെ വിമാനമാണ് ഒരു മണിക്കൂർ വൈകി ലാൻഡ് ചെയ്‌തത്. ശക്തമായ മഴയിൽ റൺവേ കാണാത്ത സ്ഥിതി വന്നതോടെ പൈലറ്റ് എയർ ട്രാഫിക് കൺൺട്രോളിന്റെ നിർദേശം അനുസരിച്ച് ആകാശത്ത് വട്ടമിട്ട് പറക്കുകയായിരുന്നു. പിന്നീട് 6.45ഓടെയാണ് വിമാനം ലാൻഡ് ചെയ്‌തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |