
തിരുവനന്തപുരം: സ്‌കൂളുകളിലും കോളേജുകളിലുമുള്ള വിദ്യാർത്ഥികൾ ഇലക്ടറൽ ലിറ്ററസി ക്ലബുകളുടെ ഭാഗമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കർ. വിദ്യാർത്ഥികളെ എസ്.ഐ.ആർ വോളന്റിയർമാരായി നിയോഗിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് വിശദീകരണം. ബി.എൽ.ഒമാരുടെ ജോലിഭാരം കുറയ്ക്കാൻ ജില്ലാ ഇലക്ടറൽ ഓഫീസർമാർ വോളന്റിയർമാരുടെ പിന്തുണ തേടുന്നുണ്ട്.
പഠനത്തെ ബാധിക്കാത്ത രീതിയിൽ മഹത്തായ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാവാൻ താല്പര്യമുള്ള കുട്ടികൾക്ക് നൽകുന്ന ഒരവസരമാണിത്. സംസ്ഥാനത്ത് സ്‌കൂളിലും കോളേജുകളിലുമായി 1700ലധികം ഇലക്ടറൽ ലിറ്ററസി ക്ളബുകളുണ്ട്.
സന്നദ്ധതയും സമയവുമുള്ളവരെ മാത്രമേ ഉൾപ്പെടുത്തൂ. പങ്കാളിത്തം പൂർണമായും സ്വമേധയാ ഉള്ളതാണ്. നിർബന്ധിതമല്ല. എസ്.ഐ.ആർ വോളന്റിയർമാരായി പ്രധാനമായും ഇലക്ടറൽ ക്ളബുകളിലെ വിദ്യാർത്ഥികൾ, എൻ.എസ്.എസ്, സിവിൽ സർവീസ് ആസ്പിരന്റ്സ് തുടങ്ങി വലിയൊരു വിഭാഗം മുന്നോട്ട് വരുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |