
തിരുവനന്തപുരം: മട്ടിലും കെട്ടിലും പുതുക്കി നിർമ്മിക്കുന്ന റെയിൽവേ സ്റ്റേഷനുകളിൽ മക്‌ഡൊണാൾഡ്സ്,കെ.എഫ്.സി.,പിസ്സ ഹട്ട് തുടങ്ങിയ ആഗോള ഫാസ്റ്റ്ഫുഡ് വമ്പൻമാർക്ക് കൗണ്ടറുകൾ നൽകുന്നത് ഒഴിവാക്കണമെന്ന് സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ) ആവശ്യപ്പെട്ടു.പുതുമയെന്ന് തോന്നുമെങ്കിലും ഇൗ നടപടി ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയായി മാറും.ഇതിനുപകരം പരമ്പരാഗതവും, പോഷകസമൃദ്ധവും, പ്രാദേശികമായി ലഭിക്കുന്നതുമായ ഭക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വേദികൾ
ശക്തിപ്പെടുത്തണമെന്ന് കേന്ദ്രറെയിൽവേ മന്ത്രാലയത്തിന് നൽകിയ നിവേദനത്തിൽ സിസ്സ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |