
ഡെറാഡൂൺ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (FRI) മാസ്റ്റേഴ്സ് പ്രോഗ്രാമിന് അപേക്ഷിക്കാം. വുഡ് സയൻസ് & ടെക്നോളജി, ഫോറസ്ട്രി, എൻവയൺമെന്റൽ മാനേജ്മെന്റ്, സെല്ലുലോസ് & പേപ്പർ ടെക്നോളജി വിഷയങ്ങളിൽ സ്പെഷ്യലൈസേഷൻ ചെയ്യാം. രണ്ടു വർഷ എം.എസ്‌സി പ്രോഗ്രാമാണിത്. ഇന്ത്യൻ കൗൺസിൽ ഒഫ് ഫോറസ്ട്രി റിസർച്ച് & എഡ്യുക്കേഷന് കീഴിലുള്ള കൽപ്പിത സർവകലാശാലയാണ് FRI.
* എം.എസ്‌സി വുഡ് സയൻസ് & ടെക്നോളജി: ആകെ സീറ്റ് 43. യോഗ്യത: ബി.എസ്‌സി ഫോറസ്ട്രി/ ബി.എസ്‌സി (മാത്തമാറ്റിക്സ്/ കെമിസ്ട്രി/ ഫിസിക്സ്). കുറഞ്ഞത് 50 ശതമാനം മാർക്ക് വേണം.
* എം.എസ്‌സി ഫോറസ്ട്രി: ആകെ സീറ്റ് 43. യോഗ്യത: ബി.എസ്‌സി ഫോറസ്ട്രി/അഗ്രിക്കൾച്ചർ അല്ലെങ്കിൽ ബി.എസ്‌സി (മാത്തമാറ്റിക്സ്/ കെമിസ്ട്രി/ ഫിസിക്സ്/ ബോട്ടണി/ ജിയോളജി/ സുവോളജി). കുറഞ്ഞത് 50 ശതമാനം മാർക്ക് വേണം.
* എം.എസ്‌സി എൻവയൺമെന്റ് മാനേജ്മെന്റ്: ആകെ സീറ്റ് 43. യോഗ്യത: ബേസിക്/ അപ്ലൈഡ് സയൻസിന്റെ ഏതെങ്കിലും ബ്രാഞ്ചിൽ ബി.എസ്‌സി അല്ലെങ്കിൽ ബി.എസ്‌സി ഫോറസ്ട്രി/അഗ്രിക്കൾച്ചർ. അല്ലെങ്കിൽ എൻവയൺമെന്റൽ സയൻസിൽ ബി.ഇ/ ബി.ടെക്. കുറഞ്ഞത് 50 ശതമാനം മാർക്ക് വേണം.
* എം.എസ്‌സി സെല്ലുലോസ് & പേപ്പർ ടെക്നോളജി: ആകെ സീറ്റ് 26. യോഗ്യത: ബി.എസ്‌സി (കെമിസ്ട്രി). അല്ലെങ്കിൽ ബി.ഇ/ ബി.ടെക് (കെമിക്കൽ/ മെക്കാനിക്കൽ എൻജിനിയറിംഗ്). കുറഞ്ഞത് 50 ശതമാനം മാർക്ക് വേണം.
മേയ് മൂന്നിന് നടക്കുന്ന എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. നെഗറ്റീവ് മാർക്കുണ്ട്. കേരളത്തിൽ പരീക്ഷാ കേന്ദ്രമില്ല. കോയമ്പത്തൂർ, ബംഗളൂരു, ഹൈദരാബാദ് എന്നിവയാണ് ദക്ഷിണേന്ത്യൻ പരീക്ഷാ കേന്ദ്രങ്ങൾ.
തപാലിലാണ് അപേക്ഷിക്കേണ്ടത്. വെബ്സൈറ്റ്: fridu.edu.in
അവസാന തീയതി: 31.03.2026
ബയോടെക്നോളജിക്കും ഡാറ്റ സയൻസിനും സാദ്ധ്യതയേറുന്നു
ഡോ.ടി.പി.സേതുമാധവൻ
2026-27 കേന്ദ്ര ബജറ്റിൽ ഫർമസി, ഡാറ്റ സിസ്റ്റംസ് എന്നിവയ്ക്ക് മുന്തിയ പരിഗണന ലഭിച്ചിട്ടുണ്ട്. ഇതിനനുപാതികമായി ബയോടെക്നോളജി, ഡാറ്റ സയൻസ് കോഴ്സുകളിൽ വലിയ വളർച്ച പ്രതീക്ഷിക്കാം.ബയോഫാർമയിലുള്ള വളർച്ച ബയോടെക്നോളജി ഗവേഷണം, അപ്ലൈഡ് റിസർച്ച് എന്നിവയ്ക്ക് കരുത്തേകും. പ്ലസ്ടുവിനുശേഷം ബയോടെക്നോളജി, ഐ.ടി, കമ്പ്യൂട്ടർ സയൻസ് ബിരുദ പ്രോഗ്രാമുകൾക്ക് വിദ്യാർത്ഥികൾക്ക് മികച്ച അവസരങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത്.ഫുഡ് ടെക്നോളജി, ഫിഷറീസ് ടെക്നോളജി, ബയോ മെഡിക്കൽ സയൻസ്, ബയോ എൻജിനിയറിംഗ് എന്നിവയിലും വളർച്ച പ്രതീക്ഷിക്കാം. ഡാറ്റ സയൻസ് കൂടുതൽ വളർച്ച കൈവരിക്കുമ്പോൾ ഡാറ്റ infrastructure, സെർവറുകൾ എന്നിവയിലും കൂടുതൽ തൊഴിലവസരങ്ങൾ പ്രതീക്ഷിക്കാം.
ടി.കെ.എം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് 32-മത് ബാച്ചിലേക്ക് ഫുൾ ടൈം എം.ബി.എ
കൊല്ലത്തുള്ള ടി.കെ.എം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് 32-മത് ബാച്ചിലേക്ക് ഫുൾ ടൈം എം.ബി.എ പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം.CAT/CMAT / KMAT സ്കോറുകളും, ഗ്രൂപ്പ് ചർച്ചയും , ഇന്റർവ്യൂവും അടിസ്ഥാനമാക്കിയാണ് സെലക്ഷൻ. ഏപ്രിൽ 30വരെ രജിസ്റ്റർ ചെയ്യാം. www.www.tkm.ac.in
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |