തിരുവനന്തപുരം: ചരക്ക് സേവന നികുതി വകുപ്പ് ആംനസ്റ്റി പദ്ധതിയിലേക്ക് ഓപ്ഷൻ സമർപ്പിക്കാനുള്ള സമയം 30ന് അവസാനിക്കും. ചരക്ക് സേവന നികുതി നിയമം വരുന്നതിന് മുമ്പുണ്ടായിരുന്ന കേരള മൂല്യവർദ്ധിത നികുതി, കേന്ദ്ര വിൽപന നികുതി, കാർഷികാദായ നികുതി, പൊതു വില്പന നികുതി, ആഡംബര നികുതി, സർചാർജ് എന്നിവ പ്രകാരമുള്ള കുടിശികകൾ തീർക്കാനാണ് ആംനെസ്റ്റി പ്രഖ്യാപിച്ചത്. കൊവിഡ് കണക്കിലെടുത്ത് 2017 ജൂലായ് മുതൽ 2021 ഏപ്രിൽ വരെ കുടിശികയുള്ള ജി.എസ്.ടി 3 ബി റിട്ടേണുകൾക്ക് പ്രഖ്യാപിച്ച ലേറ്റ് ഫീ ഇളവുകളും 30ന് അവസാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |