SignIn
Kerala Kaumudi Online
Saturday, 27 April 2024 12.31 AM IST

ഡോ. കിരൺ ആനന്ദ് നമ്പൂതിരി ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി ചുമതലയേറ്റു

guruvayoor

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി ഡോ. കിരൺ ആനന്ദ് നമ്പൂതിരി (34) ചുമതലയേറ്റു. രാത്രി അത്താഴപൂജയ്ക്കും തൃപുകയ്ക്കും ശേഷമായിരുന്നു ചുമതലയേൽക്കൽ. മേൽശാന്തിയായിരുന്ന തിയ്യന്നൂർ കൃഷ്ണചന്ദ്രൻ നമ്പൂതിരി ശ്രീകോവിലിന്റെ താക്കോൽ കൂട്ടം നമസ്‌കാരമണ്ഡപത്തിൽ സമർപ്പിച്ച് ചുമതലയൊഴിഞ്ഞു. തുടർന്ന് ക്ഷേത്രം ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരി അടയാള ചിഹ്നമായ താക്കോൽ കൂട്ടം കിരൺ ആനന്ദ് നമ്പൂതിരിക്ക് കൈമാറി. താക്കോൽ കൂട്ടം ഏറ്റുവാങ്ങി കിരൺ ആനന്ദ് നമ്പൂതിരി ശ്രീലകത്ത് പ്രവേശിച്ച് ചുമതലയേറ്റു. മാർച്ച് 31 വരെയാണ് കാലാവധി. ഇനി ആറുമാസക്കാലം ക്ഷേത്രമതിലകത്ത് നിന്നും പുറത്ത് പോകാതെ അദ്ദേഹം പുറപ്പെടാ ശാന്തിയായി തുടരും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GENERAL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.