കോട്ടയം: കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് അക്കാഡമിക് കൗൺസിൽ ചെയർമാൻ ഗിരീഷ് കാസറവള്ളി രാജിവച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ അടൂർ ഗോപാലകൃഷ്ണനും ഗിരീഷ് രാജികത്ത് കൈമാറി. വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട് രാജിവച്ച ഡയറക്ടർ ശങ്കർ മോഹനോട് അനുഭാവം പ്രകടിപ്പിച്ചാണ് ഗിരീഷും പുറത്തുപോയത്. വിവാദത്തെ തുടർന്ന് പതിനൊന്ന് പേരാണ് രാജിവച്ചത്. അതിനിടെ ചെയർമാൻ അടൂർ ഗോപലാകൃഷ്ണനും രാജിവച്ചേക്കുമെന്നും സൂചനയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |