
കൊച്ചി: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി ജി.ജയപാലിനെ കൊച്ചിയിൽ നടന്ന കെ.എച്ച്.ആർ.എ സംസ്ഥാന കൺവെൻഷൻ തിരഞ്ഞെടുത്തു. എൻ.അബ്ദുൾ റസാഖിനെ(പാലക്കാട്) ജനറൽ സെക്രട്ടറിയായും സി.ബിജുലാലിനെ(തൃശൂർ) ട്രഷററായും തിരഞ്ഞെടുത്തു. ജി.സുധീഷ്‌കുമാർ(തിരുവനന്തപുരം),കെ.പി.ബാലകൃഷ്ണ പൊതുവാൾ(കണ്ണൂർ) എന്നിവർ രക്ഷാധികാരികളും അസീസ് മൂസ(എറണാകുളം),എൻ.സുഗുണൻ(കോഴിക്കോട്) എന്നിവർ വർക്കിംഗ് പ്രസിഡന്റുമാരുമാണ്.
പ്രസാദ് ആനന്ദഭവൻ(പത്തനംതിട്ട),കെ.അച്യുതൻ(കണ്ണൂർ),പി.പി.അബ്ദുൾ റഹ്മാൻ(മലപ്പുറം),വി.വി.ഭദ്രൻ(തിരുവനന്തപുരം),ജെ.റോയ് (ആലപ്പുഴ),ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത്(തൃശൂർ),ഷിനാജ് റഹ്മാൻ(പാലക്കാട്) എന്നിവർ വൈസ് പ്രസിഡന്റുമാരും അനീഷ്.ബി.നായർ(വയനാട്),നാരായണ പൂജാരി(കാസർകോട്),രൂപേഷ് കോളിയോട്ട്(കോഴിക്കോട്),ടി.പി.സജീർ(മലപ്പുറം),എം.എസ്.അജി(ഇടുക്കി),ടി.ജെ.മനോഹരൻ(എറണാകുളം),പ്രതീഷ്.എൻ(കോട്ടയം),ആർ.ചന്ദ്രശേഖരൻ(കൊല്ലം),പി.എസ്.സജീവ്കുമാർ(തിരുവനന്തപുരം),സി.കെ.അനിൽ (എറണാകുളം) എന്നിവർ സെക്രട്ടറിമാരുമാണ്.
സംസ്ഥാന കൺവെൻഷൻ വ്യവസായവകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു.സംസ്ഥാനം വ്യവസായ സൗഹൃദ പട്ടികയിൽ തുടർച്ചയായി ഒന്നാംസ്ഥാനത്ത് എത്തുന്നതിൽ വ്യാപാര വ്യവസായമേഖല വഹിച്ച പങ്ക് വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു. ടി.ജെ.വിനോദ് എം.എൽ.എ മുഖ്യാതിഥിയായിരുന്നു.ചടങ്ങിൽ കെ.എച്ച്.ആർ.എ സുരക്ഷാഫണ്ട് മന്ത്രി വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |