SignIn
Kerala Kaumudi Online
Friday, 20 February 2026 2.44 AM IST

കെ എസ് ആർ ടി സിക്കാർക്ക് മന്ത്രി ഗണേശ് കുമാറിന്റെ വക സന്തോഷ വാർത്ത; പ്രമോഷൻ നടപ്പാക്കും, സാമ്പത്തികം പ്രശ്നമല്ല

Increase Font Size Decrease Font Size Print Page
ganesh-kumar

തിരുവനന്തപുരം: കെ എസ് ആർ ടി സിയിൽ പ്രമോഷൻ നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാർ. എല്ലാ പോസ്റ്റുകളിലും പ്രമോഷൻ നടപ്പാക്കുമെന്നും അർഹരെ കണ്ടെത്തി അവർക്ക് സ്ഥാനക്കയറ്റം നൽകുമെന്നുമാണ് മന്ത്രി പറഞ്ഞത്. സാമ്പത്തിക ബാദ്ധ്യത വന്നാലും പ്രമോഷൻ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ശമ്പള പരിഷ്കരണം നടപ്പാക്കാത്തതിലും കുടിശിക ഉൾപ്പെടെയുളള ഡിഎ നൽകാത്തതിലും ഇടത് അനുകൂല യൂണിയനുകളിൽപ്പെട്ടവർ ഉൾപ്പെടെ കടുത്ത അമർഷത്തിലാണ്. പ്രമോഷൻ നൽകാനുള്ള തീരുമാനം ഈ പ്രശ്നങ്ങൾക്ക് ഒരുപരിധിവരെ പരിഹാരം കാണും എന്നാണ് പ്രതീക്ഷ.

മന്ത്രി ഗണേശ് കുമാറിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ പരിഷ്കാരങ്ങൾ കെഎസ്ആർടിസിയുടെ സാമ്പത്തിക നില മെച്ചപ്പെടുത്തിയിട്ടുണ്ട്. ജീവനക്കാർക്ക് ഒന്നാംതീയതി തന്നെ മുഴുവൻ ശമ്പളവും നൽകുന്നുണ്ട്. പരിഷ്കാരങ്ങൾ നടപ്പാക്കിയതിനൊപ്പം സ്വകാര്യന്മാരെപ്പോലും പിന്നിലാക്കുന്ന തരത്തിൽ ആധുനിക സൗകര്യങ്ങളുള്ള ബസുകൾ നിരത്തിലിറക്കിയതുമാണ് വിജയമായത്. ഇത്തരം പരിഷ്കാരങ്ങൾ ഇനിയും തുടരുമെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്.

അതിനിടെ ശബരിമല തീർത്ഥാടകരെ വഴിയിൽ ഇറക്കിവിട്ട ഡ്രൈവറെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. പൂവാർ ഡിപ്പോയിലെ ഡ്രൈവർ എൻ സജികുമാറിനെയാണ് പിരിച്ചുവിട്ടത്. കണ്ടക്ടറെ കാഞ്ഞങ്ങാട് യൂണിറ്റിലേക്ക് സ്ഥലംമാറ്റിയിരുന്നു. അന്വേഷണത്തിൽ കുറ്റക്കാരനല്ലെന്ന് കണ്ടാൽ കണ്ടക്ടറുടെ സ്ഥലംമാറ്റം റദ്ദാക്കുമെന്ന് മന്ത്രി പറഞ്ഞിട്ടുണ്ട്. രാത്രിയിൽ സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘത്തെ നിലയ്ക്കൽ ബസ്‌സ്റ്റാൻഡിൽ ഇറക്കുന്നതിന് പകരം നിലയ്ക്കൽ ഗോപുരം കഴിഞ്ഞുള്ള ഭാഗത്ത് ഇറക്കിവിടുകയായിരുന്നു. കാട്ടുപ്രദേശമാണിവിടം.

TAGS: KSRTC, PROMOTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.