
സമൂഹ മാദ്ധ്യമങ്ങളില്‍ വളരെ സജീവമായി ഇടപെടുന്ന ആളാണ് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. പലപ്പോഴും അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിലെ വിശേഷങ്ങള്‍ അദ്ദേഹം പങ്കുവച്ചില്ലെങ്കില്‍പ്പോലും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമാകാറുണ്ട്. ഗോപി സുന്ദറുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ വലിയ ആവേശത്തോടെയാണ് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നിറയുന്നതും. ചില പോസ്റ്റുകള്‍ക്കും അതിന്റെ കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ക്കും ഗോപി സുന്ദര്‍ രസകരമായ മറുപടികള്‍ നല്‍കാറുമുണ്ട്.
താരം ഫേസ്ബുക്കില്‍ പങ്കുവച്ച ഒരു ഫോട്ടോയുടെ കമന്റ് ബോക്‌സില്‍ ഒരാള്‍ രേഖപ്പെടുത്തിയ അഭിപ്രായത്തിന് ലഭിച്ച മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒരു സ്‌റ്റേജ് പ്രോഗ്രാമില്‍ പങ്കെടുക്കുന്നതിന്റെ ചിത്രമാണ് ഗോപി സുന്ദര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത്. സംഗീത പരിപാടികള്‍ക്കായി ബന്ധപ്പെടേണ്ട മൊബൈല്‍ ഫോണ്‍ നമ്പറാണ് ഫോട്ടോയുടെ ക്യാപ്ഷനായി നല്‍കിയിരുന്നത്.
ഇതിന്റെ കമന്റ് ബോക്‌സില്‍ എത്തിയ ഒരാള്‍ ചോദിച്ചത് പഴയപോലെ വര്‍ക്ക് ഒന്നുമില്ല അല്ലേ എന്നാണ്. ഈ കമന്റ് ശ്രദ്ധയില്‍പ്പെട്ട ഗോപി സുന്ദര്‍ രസകരമായ മറുപടി നല്‍കുകയും ചെയ്തു. ' ഇല്ലെടാ കുട്ടപ്പായി.. ഒന്ന് ശരിയാക്കി തരാമോ ? ' എന്നായിരുന്നു ഗോപി സുന്ദര്‍ നല്‍കിയ മറുപടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.