തിരുവനന്തപുരം: ഡോ.സുകുമാർ അഴീക്കോട് സ്മാരക ട്രസ്റ്റിന്റെ സമഗ്ര സംഭാവനയ്ക്കുള്ള ഈവർഷത്തെ സുകുമാർ അഴിക്കോട് അവാർഡിന് ചലച്ചിത്ര നിർമ്മാതാവും ജീവകാരുണ്യപ്രവർത്തകനുമായ ഗോകുലം ഗോപാലൻ അർഹനായതായി ട്രസ്റ്റ് പ്രസിഡന്റ് ശാസ്താന്തല സഹദേവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 50,000 രൂപയും ശില്പവും പൊന്നാടയും അടങ്ങുന്ന അവാർഡ് ഈമാസം അവസാനം തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ നൽകും. ഡോ.ജോർജ് ഓണക്കൂർ ചെയർമാനും ചലച്ചിത്ര സംവിധായകൻ ഹരികുമാർ, ഡോ.കെ.സുധാകരൻ എന്നിവർ അംഗങ്ങളുമായ സമിതിയാണ് അവാർഡ് നിർണയിച്ചത്. സാസ്കാരിക, വിദ്യാഭ്യാസമേഖലകളിലും ജീവകാരണ്യ രംഗത്തും നൽകിവരുന്ന സംഭവനകളെ മുൻനിറുത്തിയാണ് ഗോകുലം ഗോപാലന് അവാർഡ് നൽകുന്നതെന്ന് ജൂറി അംഗങ്ങൾ പറഞ്ഞു. ട്രസ്റ്റ് ജനറൽ സെക്രട്ടറി പനവിള രാജശേഖരനും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |