SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.05 PM IST

തിരിച്ചിറങ്ങി സ്വർണ വില, പവന് 6,280 രൂപ ഇടിഞ്ഞു

Increase Font Size Decrease Font Size Print Page
gold

കൊച്ചി: ആഗോള വിപണിയുടെ ചുവടുപിടിച്ച് കേരളത്തിൽ സ്വർണം, വെള്ളി വില ഇന്നലെ ഇടിഞ്ഞു. വ്യാഴാഴ്ചയുണ്ടായ ചരിത്ര വർദ്ധനയുടെ അതേവേഗത്തിലാണ് വില ഇടിഞ്ഞത്. രാജ്യാന്തര വിപണിയിൽ ഇന്നലെ സ്വർണ വില ഒരവസരത്തിൽ ഔൺസിന് 5,000 ഡോളറിലും താഴെയെത്തിയിരുന്നു. ഇതോടെ കേരളത്തിൽ പവന് രണ്ട് തവണയായി 6,280 രൂപ കുറഞ്ഞ് 1,24,080 രൂപയിലെത്തി. ഗ്രാമിന്റെ വില 785 രൂപ കുറഞ്ഞ് 15,510 രൂപയിലെത്തി. വെള്ളി വില രാജ്യാന്തര വിപണിയിൽ 15 ശതമാനം ഇടിഞ്ഞു. കേരളത്തിൽ കിലോഗ്രാമിന് 1500 രൂപ കുറഞ്ഞ് 3,95,000 രൂപയായി.

അമേരിക്കയിൽ പലിശ കുറയാൻ സാദ്ധ്യത മങ്ങിയതും നിക്ഷേപകർ ലാഭമെടുപ്പ് ശക്തമായതുമാണ് വിലത്തകർച്ച രൂക്ഷമാക്കിയത്. ഇതോടൊപ്പം ഡോളർ ശക്തിയാർജിച്ചതും സ്വർണത്തിന് തിരിച്ചടിയായി. വ്യാഴാഴ്‌ച പവൻ വില 7,920 രൂപ ഉയർന്ന് 1,30,360 രൂപയിലായിരുന്നു.

TAGS: GOLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY