SignIn
Kerala Kaumudi Online
Tuesday, 04 August 2026 10.24 PM IST

സ്വർണവില താഴേയ്ക്ക്; ഇന്ന് കുറഞ്ഞത് എത്ര രൂപയാണെന്ന് അറിയാമോ?

gold

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 280 രൂപയാണ് കുറഞ്ഞത്. ഒരു പവന് 1,11,800 രൂപയാണ് ഇന്നത്തെ വിപണി വില. ഒരു ഗ്രാമിന് 35 രൂപയും കുറഞ്ഞു. ഇതോടെ ഒരു ഗ്രാമിന്റെ വില 13,975 രൂപയായി. കഴിഞ്ഞ ദിവസം ഒരു പവന് 1,12,080 രൂപയായിരുന്നു.

സ്വർണവിലയിൽ തുടർച്ചയായ മാറ്റങ്ങൾ പ്രകടമാകുന്ന സാഹചര്യമാണ്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വർണവില 1,09,240 രൂപയാണ്. ഏപ്രിൽ രണ്ടിനാണ് ഈ വില രേഖപ്പെടുത്തിയത്. വെള്ളി വിലയിലും ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 260 രൂപയാണ് വിപണിവില.

അതേസമയം, പശ്ചിമേഷ്യയിലെ യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയിൽ റിസർവ് ബാങ്ക് വീണ്ടും വിദേശ നാണയ ശേഖരം ഉയർത്തുന്നുണ്ട്. ഏപ്രിൽ മുന്നിന് അവസാനിച്ച വാരത്തിൽ വിദേശ നാണയ ശേഖരം 906.3 കോടി ഡോളർ വർദ്ധിച്ച് 69,712.1 കോടി ഡോളറിലെത്തി. കഴിഞ്ഞ വാരങ്ങളിൽ വിദേശ നാണയ ശേഖരത്തിൽ കനത്ത ഇടിവുണ്ടായിരുന്നു. മാർച്ച് 27ന് അവസാനിച്ച വാരത്തിൽ 1,028.8 കോടി ഡോളർ ഇടിഞ്ഞ് വിദേശ നാണയ ശേഖരം 68,805.8 കോടി ഡോളറിലെത്തിയിരുന്നു. ഡോളറിന്റെ മൂല്യത്തിലും സ്വർണ വിലയിലും കനത്ത ചാഞ്ചാട്ടം തുടരുന്നതിനിടെയാണ് ഏപ്രിൽ ആദ്യ വാരത്തിൽ വിദേശ നാണയ ശേഖരം ഉയരുന്നത്. ഫെബ്രുവരി 27ന് അവസാനിച്ച വാരത്തിൽ വിദേശ നാണയ ശേഖരം റെക്കാഡ് ഉയരമായ 72,849.4 കോടി ഡോളർ വരെ എത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, GOLD, RATE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360