SignIn
Kerala Kaumudi Online
Sunday, 17 May 2026 5.28 PM IST

അക്ഷയ തൃതീയക്ക് പിന്നാലെ സ്വർണവില താഴേയ്ക്ക്; ഇന്നത്തെ വില അറിയാം

gold

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 45 രൂപ കുറഞ്ഞ് 14,235 രൂപയായി. പവന് 360 രൂപ കുറഞ്ഞ് 1,13,880 രൂപയുമായി. അക്ഷയ തൃതീയ ദിവസമായ ഇന്നലെ പവന് 1,14,240 രൂപയായിരുന്നു.

സ്വർണവിലയിൽ തുടർച്ചയായ മാറ്റങ്ങൾ പ്രകടമാകുന്ന സാഹചര്യമാണ്. ഇറാനും യുഎസും തമ്മിലുള്ള സംഘർഷം അവസാനിക്കുന്ന സംബന്ധിച്ച് അനിശ്ചിതത്വങ്ങൾക്കിടെയാണ് കേരളത്തിൽ സ്വർണവിലയിൽ ഇടിവ് സംഭവിച്ചിരിക്കുന്നത്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വർണവില 1,09,240 രൂപയാണ്. ഏപ്രിൽ രണ്ടിനാണ് ഈ വില രേഖപ്പെടുത്തിയത്. മൂന്ന് ദിവസമായി വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിക്ക് 280 രൂപയാണ് ഇന്നത്തെ വിപണിവില. ഒരു കിലോയ്ക്ക് 2,80,000 രൂപയാണ്.

അവഗണിച്ച് അക്ഷയതൃതീയ ദിനമായ ഇന്നലെ കേരളത്തിലെ സ്വർണാഭരണ വിപണിയിൽ മികച്ച വിൽപ്പനയാണ് നടന്നത്. സംസ്ഥാനമൊട്ടാകെയുള്ള പന്ത്രണ്ടായിരം ജുവലറികളിലായി രണ്ടായിരം കോടി രൂപയുടെ വ്യാപാരം ഇന്നലെ നടന്നതായാണ് പ്രാഥമിക വിലയിരുത്തൽ.

സ്വർണ വിലവർദ്ധന, യുദ്ധം, സാമ്പത്തിക മാന്ദ്യം തുടങ്ങിയ പ്രതികൂല സാഹചര്യങ്ങൾ മറികടന്ന് മൂന്നുലക്ഷത്തിനടുത്ത് ഉപഭോക്താക്കൾ ജുവലറികളിലെത്തിയെന്ന് ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്. അബ്ദുൽ നാസർ പറഞ്ഞു. ലൈറ്റ്‌വെയ്റ്റ് ആഭരണങ്ങളും കോയിനുകളും ബാറുകളുമാണ് വിൽപ്പനയിൽ മുന്നിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS, GOLD, RATE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360