തിരുവനന്തപുരം: വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒരു ലക്ഷംപേരെ അണിനിരത്തി 15ന് നടത്തുന്ന രാജ്ഭവൻ മാർച്ചും മറ്റ് പ്രതിഷേധ സാദ്ധ്യതകളും കണക്കിലെടുത്ത് ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന്റെ സുരക്ഷയ്ക്ക് ഇന്ത്യാ റിസർവ് (ഐ.ആർ) ബറ്റാലിയനിൽ നിന്നുള്ള 25 പേരെകൂടി നിയോഗിച്ചു. പൊലീസിന്റെയും കമാൻഡോ സംഘത്തിന്റെയും നിലവിലെ സുരക്ഷയ്ക്ക് പുറമേയാണിത്.
കേന്ദ്ര പാരാ മിലിട്ടറി ഫോഴ്സിന്റെ പരിശീലനം ലഭിച്ച കേരള പൊലീസിന്റെ സായുധ സേനാവിഭാഗമാണ് ഇന്ത്യാ റിസർവ് ബറ്റാലിയൻ. മലപ്പുറം പാണ്ടിക്കാടാണ് ആസ്ഥാനം. ഈ ബറ്റാലിയനിലെ പ്രത്യേക പരിശീലനം സിദ്ധിച്ചവരെയാണ് തണ്ടർബോൾട്ട്, സ്കോർപിയോൺ, അവഞ്ചേഴ്സ് എന്നീ സായുധ പൊലീസ് വിഭാഗങ്ങളിലും നിയോഗിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |