SignIn
Kerala Kaumudi Online
Tuesday, 22 September 2026 9.05 PM IST

നിർദ്ധനർക്ക് കൈത്താങ്ങായി ന്യൂ രാജസ്ഥാൻ മാർബിൾസ്

photo

തിരുവനന്തപുരം: നിർദ്ധനർക്ക് ഓണക്കാലത്ത് ന്യൂ രാജസ്ഥാൻ മാർബിൾസ് നൽകുന്ന സാമ്പത്തിക സഹായ വിതരണം വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. ന്യൂ രാജസ്ഥാൻ മാർബിൾസിന്റെ ചിറയിൻകീഴ് ഷോറൂമിൽ ആയിരത്തോളം കുടുംബങ്ങൾക്കാണ് ആശ്വാസമേകിയത്. 33 വർഷമായി ഈ ധനസഹായവിതരണം നടത്തുന്നു്ണ്ട്.

പാവപ്പെട്ടർക്ക് തുണയാകുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥാപനം തുടങ്ങിയ നാൾ മുതൽ സാമ്പത്തിക സഹായവിതരണം ഏർപ്പെടുത്തിയതെന്ന് എം.ഡി സി.വിഷ്ണുഭക്തൻ പറഞ്ഞു. മാർബിൾസിന്റെ കേരളത്തിലെ എല്ലാ ഷോറൂമുകളിലും ഓണസദ്യയും ഒരുക്കുകയും മുഴുവൻ ജീവനക്കാർക്കും ബോണസും അടുത്തമാസത്തെ ശമ്പളവും അഡ്വാൻസായി വിതരണം ചെയ്യുകയും ചെയ്‌തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEW RAJASTHAN MARBLES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA