SignIn
Kerala Kaumudi Online
Friday, 06 March 2026 1.21 AM IST

ഡിഗ്രി പാസാകാത്ത വിദ്യാർത്ഥിക്ക് പിജി പ്രവേശനം; കാലടി സംസ്കൃത സ‌ർവകലാശാല വിസിയെ ഗവർണർ നീക്കി,​ സിസ തോമസിന് അധിക ചുമതല

Increase Font Size Decrease Font Size Print Page
kalady-university-

തിരുവനന്തപുരം : ഡിഗ്രി പാസാകാത്ത വിദ്യാർത്ഥിക്ക് പി.ജി പ്രവേശനം നൽകിയതുമായി ബന്ധപ്പെട്ട് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സ‌ർവകലാശാല വൈസ് ചാൻസലർ ഡോ.കെ.കെ. ഗീതാകുമാരിയെ തത്‌സ്ഥാനത്ത് നിന്ന് നീക്കി. ഗവർണർ രാജേന്ദ്ര ആർലേക്കറാണ് വൈസ് ചാൻസലർക്കെതിരെ നടപടിയെടുത്തത്. സാങ്കേതിക സർവകലാശാല വി.സി ഡോ. സിസ തോമസിന് സംസ്കൃത സർവകലാശാലയുടെ അധികചുമതല നൽകി. ബി.എഫ്.എ തോറ്റ വിദ്യാ‌ർത്ഥിക്ക് എം.എഫ്.എ പ്രവേശനം നൽകിയതുമായി ബന്ധപ്പെട്ടാണ് നടപടി.

തോറ്റ ബി.എഫ്.എ വിദ്യാർത്ഥിയെ പാസാക്കാനുള്ള സിൻഡിക്കേറ്റ് തീരുമാനം തടഞ്ഞ ഗവർണറുടെ ഉത്തരവ് നടപ്പാക്കാൻ വി.സി വിസമ്മതിച്ചിരുന്നു. തോറ്റ വിദ്യാർത്ഥിയെ ജയിപ്പിച്ചതുമായി ബന്ധപ്പെട്ട ഫയ‍ൽ ഹാജരാക്കാനും വിശദീകരണം നൽകാനും വി.സിയോടും പരീക്ഷാ കൺട്രോളറോടും ലോക്ഭവൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ നിർദ്ദേശവും വി.സി തള്ളിയിരുന്നു. മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി സംസ്കൃത വിഭാഗം അദ്ധ്യക്ഷ പ്രൊഫസർ കെ.കെ. ഗീതാകുമാരിക്ക് സംസ്കൃത സർവകലാശാലയുടെ താത്കാലിക വി,​സിയുടെ ചുമതല നൽകിയത്.

TAGS: KALADI SANSKRIT UNIVERSITY, ARLEKAR, GOVERNOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.