കോഴിക്കോട്: സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ സംസ്ഥാനത്ത് വിലക്കയറ്റമില്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ കോഴിക്കോട്ട് മാദ്ധ്യമങ്ങളോട് പറഞ്ഞു. തക്കാളിക്ക് വില വർദ്ധിച്ചുവെന്നത് ശരിയാണ്. കാലാവസ്ഥാ മാറ്റവും ഉത്പാദനത്തിലുണ്ടായ പ്രശ്നങ്ങളും മൂലമാണിത്.
അരിയടക്കം മറ്റ് നിത്യോപയോഗ സാധനങ്ങൾക്കൊന്നും വില കയറിയിട്ടില്ല. കേന്ദ്ര സർക്കാർ നയം സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമായി.സൗജന്യങ്ങളെല്ലാം വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിലാണ് കേന്ദ്രം.സംസ്ഥാനത്ത് വെട്ടിക്കുറച്ച ഗോതമ്പ് വിഹിതം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നൽകിയിട്ടുണ്ട്. ഭക്ഷ്യവകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധനയിൽ പൂഴ്ത്തിവയ്പ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |