ശിവഗിരി: മഹാത്മാഗാന്ധി ശിവഗിരിയിലെത്തി ശ്രീനാരായണഗുരുദേവനെ സന്ദർശിച്ചതിന്റെ ശതാബ്ദി ആഘോഷം മാർച്ച് 12ന് ശിവഗിരിയിൽ നടത്തുന്നതിനുള്ള ഒരുക്കങ്ങളായി. ശതാബ്ദി സമ്മേളനത്തിൽ മഹാത്മജിയുടെ ചെറുമകൻ തുഷാർഗാന്ധി പങ്കെടുക്കും. സംസ്ഥാനത്തിനകത്തും പുറത്തും നിന്നുള്ള പ്രശസ്തരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ശതാബ്ദി ആഘോഷങ്ങളിൽ വിവിധ വിഷയങ്ങളിൽ സമ്മേളനങ്ങളും സെമിനാറുകളും ഉണ്ടാകുമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവർ അറിയിച്ചു. ഗുരുഭക്തരുടെയും ഗാന്ധിയൻ പ്രസ്ഥാനങ്ങളുടെയും സാന്നിധ്യം ചടങ്ങിൽ പ്രതീക്ഷിക്കുന്നതായി ശിവഗിരി മഠം അറിയിച്ചു. വിവരങ്ങൾക്ക് ശിവഗിരി മഠം പി.ആർ.ഒ യുമായി ബന്ധപ്പെടാം. ഫോൺ: 9447551499
സഹകരണ പെൻഷൻ പ്രൊഫോർമ:സിറ്റിംഗ് 6ന് കൊല്ലത്ത് തുടങ്ങും
തിരുവനന്തപുരം:സഹകരണ പെൻഷൻകാരുടെ മസ്റ്ററിംഗ് ബയോമെട്രിക്കിലേക്ക് മാറ്റുന്നതിനായി വിവരങ്ങൾ സ്വീകരിക്കാനുള്ള പെൻഷൻ ബോർഡിന്റെ സിറ്റിംഗ് മാർച്ച് 6ന് ആരംഭിക്കും.കൊല്ലത്ത് കൊട്ടാരക്കര അർബൻ കോഓപ്പറേറ്റീവ് ബാങ്ക് ഹാളിലും, മാർച്ച് 7ന് കേരള ബാങ്കിന്റെ ചിന്നക്കട ഹാളിലും സിറ്റിംഗ് നടത്തും.
ഇടുക്കി ജില്ലയിലെ സിറ്റിംഗ് മാർച്ച് 25 ന് കേരള ബാങ്ക് , ചെറുതോണി ഹാളിലും, 26ന് തൊടുപുഴ അർബൻ കോഓപ്പറേറ്റീവ് ബാങ്ക് ഹാളിലും നടക്കും.
ജീവൻരേഖ വഴിയാണ് പ്രൊഫോമ പ്രകാരം വിവരങ്ങൾ ശേഖരിക്കുന്നത്. പെൻഷൻ ബോർഡ് തയ്യാറാക്കിയ പ്രൊഫോർമയോടൊപ്പം ആധാറിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും പെൻഷൻകാർ സേവനമനുഷ്ഠിച്ചിരുന്ന ബാങ്ക്/സംഘം രേഖകൾ ശേഖരിക്കുകയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ/ കേരളബാങ്ക് മാനേജർ/ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്ന രേഖകളും സിറ്റിംഗിൽ സ്വീകരിക്കും.
എക്സൈസ് ഓഫീസേഴ്സ് അസോ.
സംസ്ഥാന സമ്മേളനം ഇന്ന്
തൃശൂർ: സ്റ്റേറ്റ് എക്സൈസ് ഓഫീസേഴ്സ് അസോസിയേഷന്റെ 44-ാം സംസ്ഥാന സമ്മേളനം ഇന്ന് പേൾ റീജൻസിയിൽ നടക്കും. രാവിലെ 8.30ന് സംസ്ഥാന പ്രസിഡന്റും മദ്ധ്യമേഖലാ ജോയിന്റ് എക്സൈസ് കമ്മിഷണറുമായ എൻ.അശോക് കുമാർ പതാക ഉയർത്തും. 10.15ന് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും. കെ.രാധാകൃഷ്ണൻ എം.പി, എം.എൽ.എമാരായ മുരളി പെരുന്നെല്ലി, കെ.കെ.രാമചന്ദ്രൻ, യു.ആർ.പ്രദീപ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ്, അഡിഷണൽ എക്സൈസ് കമ്മിഷണർമാരായ കെ.എസ്.ഗോപകുമാർ. പി.വിക്രമൻ, കെ.എസ്.ഇ.എസ്.എ സംസ്ഥാന പ്രസിഡന്റ് സജുകുമാർ, ജനറൽ കൺവീനർ വി.സുഭാഷ് തുടങ്ങിയവർ പങ്കെടുക്കും. സംസ്ഥാന ജനറൽ സെക്രട്ടറി ആർ.മോഹൻകുമാർ, ട്രഷറർ കെ.ഷാജി എന്നിവർ പ്രസംഗിക്കും. പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും നടക്കും. വാർത്താസമ്മേളനത്തിൽ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ വി.സുഭാഷ്, തൃശൂർ അസിസ്റ്റന്റ് എക്സൈസ് എൻഫോഴ്സ്മെന്റ് എ.ടി.ജോബി, സ്പെഷൽ സ്ക്വാഡ് സി.ഐ വി.ജെ.റോയ്, ആർ.മോഹൻകുമാർ എന്നിവർ പങ്കെടുത്തു.
മോദി സർക്കാർ ഫാസിസ്റ്റ് തന്നെ:
സി.പി.എം കരട് പ്രമേയത്തിന്
ജനയുഗത്തിൽ പരോക്ഷ വിമർശനം
സുജിലാൽ.കെ.എസ്
തിരുവനന്തപുരം: മോദി സർക്കാർ ഫാസിസ്റ്റ് അല്ലെന്ന സി.പി.എം കരട് പ്രമേയത്തിലെ പരാമർശം ചർച്ചയായിരിക്കെ, കേന്ദ്ര ഭരണത്തിന്റെ മറവിൽ ബി.ജെ.പി ഫാസിസം സൃഷ്ടിക്കുകയാണെന്ന ആരോപണവുമായി ജനയുഗത്തിൽ ലേഖനം.
എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്മോൻ ആണ് 'ബി.ജെ.പി. ഭരണകൂടവും ഫാസിസവും' എന്ന പേരിൽ സി.പി.ഐ മുഖപത്രത്തിൽ ലേഖനമെഴുതിയത്.
സഹൃദയയിൽ
അന്തർദ്ദേശീയ ദ്വിദിന
കോൺഫറൻസ്
തൃശൂർ: കൊടകര സഹൃദയ കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഇംഗ്ലീഷ് വിഭാഗം റൈറ്റിംഗ് ബിയോണ്ട് പൊളാരിറ്റീസ്:വേഡ്സ് ആസ് ബ്രിഡ്ജസ് ആൻഡ് റെസിസ്റ്റൻസ് എന്ന വിഷയത്തിൽ 3,4 തീയതികളിൽ അന്തർദ്ദേശീയ ദ്വിദിന കോൺഫറൻസ് നടത്തും. ലീസൽ ഷോബെ (ബെർക്ക്ഷയർ കമ്മ്യൂണിറ്റി കോളേജ്,യു.എസ്),ഡോ. ധീമാൻ ഭട്ടാചാര്യ (വിശ്വഭാരതി യൂണിവേഴ്സിറ്റി),ഡോ. ലാൽ സി.എ (കേരള സർവകലാശാല),ഡോ. മുരളീകൃഷ്ണൻ ടി.ആർ (കാലടി സംസ്കൃത സർവകലാശാല),ഡോ. മുരളീധരൻ .ടി (സെന്റ് അലോഷ്യസ് കോളേജ് മുൻ അസോസിയേറ്റ് പ്രൊഫസർ) എന്നിവർ വിവിധ സെഷനുകൾ നയിക്കും. കോൺഫറൻസിന്റെ ഉദ്ഘാടനം 3നു രാവിലെ 10ന് ഇരിങ്ങാലക്കുട രൂപതാ ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ നിർവഹിക്കും. ചടങ്ങിൽ സഹൃദയ കോളേജിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഡോ. ഡേവിസ് ചെങ്ങിനിയാടൻ,പ്രിൻസിപ്പൽ ഡോ.ജോയ് കെ. എൽ,വൈസ് പ്രിൻസിപ്പൽ ഡോ. കെ.കരുണ തുടങ്ങിയവർ പങ്കെടുക്കും. താത്പര്യമുള്ളവർ 8594020357ൽ ബന്ധപ്പെടുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |