തൃശൂർ: കേരളത്തിലെ ബി.ജെ.പി നേതൃത്വത്തിന് ശ്രീനാരായണ ഗുരുദേവനോട് പ്രതിബദ്ധതയുണ്ടെങ്കിൽ സെൻട്രൽ യൂണിവേഴ്സിറ്റിക്ക് ഗുരുദേവന്റെ പേരു നിർദ്ദേശിക്കണമെന്ന് ഡോ.പൽപ്പു ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി റിഷി പൽപ്പു ആവശ്യപ്പെട്ടു.പൂവത്തൂർ എസ്.എൻ.ഡി.പി യോഗത്തിന്റെ 167ാമത് ചതയദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഈഴവ സമുദായത്തെ വോട്ടുബാങ്ക് മാത്രമായാണ് ബി.ജെ.പി പരിഗണിച്ചിട്ടുള്ളത്. അതുകൊണ്ടാണ് കേരളത്തിലെ ഒരു കേന്ദ്രസർക്കാർ സ്ഥാപനത്തിനും ഗുരുദേവന്റെ പേര് നിർദ്ദേശിക്കാൻ എൻ.ഡി.എയ്ക്ക് സാധിക്കാത്തത്. ഗുരുദേവനെയും ഗുരുദേവ ദർശനങ്ങളെയും ഹൃദയത്തിൽ സൂക്ഷിക്കുന്നുണ്ടെങ്കിൽ കേന്ദ്ര സർവകലാശാലയ്ക്ക് ഗുരുദേവന്റെ പേരിടുകയാണ് വേണ്ടതെന്ന് റിഷി പൽപ്പു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |