SignIn
Kerala Kaumudi Online
Tuesday, 30 April 2024 8.11 PM IST

പുതിയ തലമുറ ഗുരുദേവനിലേക്ക് കൂടുതൽ അടുക്കണം: സ്വാമി ശുഭാംഗാനന്ദ

sivagiri
ഫോട്ടോ: ശിവഗിരി മഠത്തിൽ വിദ്യാർത്ഥികളുടെ അവധിക്കാല പഠനക്യാമ്പ് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ഉദ്ഘാടനം ചെയ്യുന്നു. സ്വാമി അസംഗാനന്ദഗിരി, സ്വാമി വിശാലാനന്ദ എന്നിവർ സമീപം.

ശിവഗിരി: ലക്ഷ്യബോധമുള്ളവരായി സമൂഹത്തെ നയിക്കാൻ ശ്രീനാരായണ ഗുരുദേവ ദർശന പഠനം സഹായിക്കുമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ. പുതിയ തലമുറ ഗുരുദേവനിലേക്ക് കൂടുതൽ അടുക്കാൻ ശ്രമിക്കണം. ശിവഗിരി മഠത്തിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച അവധിക്കാല പഠനക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി.

വിദ്യാഭ്യാസ രംഗത്ത് മറ്റ് സംസ്ഥാനങ്ങളേക്കാൾ ഏറെ മുന്നിലെത്താൻ കേരളത്തിനായത് ഗുരുദേവന്റെ പ്രവർത്തനങ്ങളുടെ ഫലമായാണ്. ഗുരുവിന്റെ ഉപദേശങ്ങളും ഉദ്ബോധനങ്ങളും പൂർണ്ണമായും ഉൾക്കൊള്ളാനായാൽ പ്രശ്നങ്ങളും പ്രതിസന്ധികളും ഇല്ലാതാവും. വെല്ലുവിളികളെ തരണം ചെയ്യാനും ലക്ഷ്യബോധമുള്ളവരായി വളരാനും ലഭ്യമാകുന്ന എല്ലാ ഉപദേശങ്ങളും പഠനങ്ങളും പ്രയോജനപ്പെടുത്താൻ വിദ്യാഭ്യാസകാലം മുതലേ യുവതലമുറ ശ്രദ്ധിക്കണം.

ധർമ്മസംഘം ട്രസ്റ്റ് ബോർഡംഗവും ശിവഗിരി മഠം എയ്ഡഡ് സ്കൂളുകളുടെ മാനേജരുമായ സ്വാമി വിശാലാനന്ദ അദ്ധ്യക്ഷനായി. കുട്ടികൾക്കായുള്ള അവധിക്കാല പഠന ശിബിരം കൈപ്പുസ്തകം സ്വാമി വിശാലാനന്ദ പഠിതാക്കൾക്ക് നൽകി പ്രകാശനം ചെയ്തു. ഗുരുധർമ്മ പ്രചാരണ സഭ സെക്രട്ടറിയും ക്യാമ്പ് കോ-ഓർഡിനേറ്ററുമായ സ്വാമി അസംഗാനന്ദഗിരി സംസാരിച്ചു.


അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GURU
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.