SignIn
Kerala Kaumudi Online
Wednesday, 01 May 2024 12.47 AM IST

ഏറ്റുമാനൂരിൽ ട്രെയിനിനുള്ളിൽ 21കാരന് പാമ്പ് കടിയേറ്റു? സംഭവം ഗുരുവായൂർ- മധുര എക്‌സ്‌പ്രസിൽ

train

കോട്ടയം: ട്രെയിനിനുള്ളിൽ യാത്രക്കാരന് പാമ്പ് കടിയേറ്റതായി സംശയം. ഗുരുവായൂർ- മധുര എക്‌സ്‌പ്രസിലെ യാത്രക്കാരനെയാണ് പാമ്പ് കടിച്ചതായി സംശയിക്കുന്നത്. ഇന്നുരാവിലെ ഒൻപതര മണിയോടെയാണ് സംഭവം ഉണ്ടായത്.

ട്രെയിൻ ഏറ്റുമാനൂരിൽ എത്തിയപ്പോഴാണ് ഏഴാം നമ്പർ ബോഗിയിൽ യാത്ര ചെയ്യുകയായിരുന്ന മധുര സ്വദേശിയായ കാർത്തി (21) പാമ്പ് കടിയേറ്റതായി സംശയം തോന്നിയത്. പിന്നാലെ ഇയാളെ ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടിച്ചത് പാമ്പ് തന്നെയാണെന്നാണ് കാർത്തി പറയുന്നത്. ട്രെയിനിനുള്ളിൽ പാമ്പിനെ കണ്ടുവെന്നും ഇയാൾ ഡോക്‌ടറോട് പറഞ്ഞു.

തുടർന്ന് ട്രെയിൻ കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിച്ചതിനുശേഷം ഏഴാം നമ്പർ ബോഗിയിലെ യാത്രക്കാരെ മറ്റൊരിടത്തേയ്ക്ക് മാറ്റി ബോഗി സീൽ ചെയ്തതിനുശേഷമാണ് യാത്ര തുടർന്നത്. ബോഗിയിൽ പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല.

കാർത്തിക്കിനെ പാമ്പ് തന്നെയാണോ കടിച്ചതെന്ന സംശയത്തിലാണ് റെയിൽവേ പൊലീസ്. എലിയാകാം കടിച്ചതെന്നും പൊലീസ് സംശയിക്കുന്നു. പരിശോധനകൾക്ക് ശേഷമേ ഇത് സ്ഥിരീകരിക്കാനാവുകയുള്ളൂവെന്ന് പൊലീസ് പറയുന്നു. കാ‌ത്തിക് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്. ഗുരുവായൂർ യാർഡിൽ ഏറെ നേരം നിർത്തിയിടുന്ന ട്രെയിനാണിത്. ട്രെയിനിനുള്ളിൽ എലിശല്യം ഉള്ളതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GURUVAYOOR MADHURA EXPRESS TRAIN, SNAKEBITE, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.