തിരുവനന്തപുരം: ഓൾ ഇന്ത്യ സർവേ ഓൺ ഹയർ എഡ്യുക്കേഷനിലേക്കുള്ള (AISHE 2020- 21) ഡാറ്റ അപ്ലോഡ് ചെയ്യുന്നതിനുള്ള അവസാന തീയതി 15 വരെ നീട്ടി. വിദ്യാർത്ഥി പ്രവേശനം, പരീക്ഷാ ഫലം എന്നിവ സംബന്ധിച്ച് 2020 ഡിസംബർ 31ഉം, സ്ഥാപനങ്ങളെ സംബന്ധിച്ച സാമ്പത്തിക വിവരങ്ങൾക്ക് 2019 ഏപ്രിൽ ഒന്ന് മുതൽ 2020 മാർച്ച് 31 വരെയുള്ള കാലയളവുമാണ് അടിസ്ഥാനപ്പെടുത്തേണ്ടത്. അഖിലേന്ത്യാസർവ്വേയിൽ പങ്കെടുക്കുന്നതിന് www.aishe.gov.in സന്ദർശിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |