തിരുവനന്തപുരം: ഹരിതകർമ്മസേനാംഗങ്ങൾക്ക് ഓണത്തിന് 1250 രൂപ ഉത്സവബത്ത നൽകും. കഴിഞ്ഞ വർഷം ഇത് 1000 രൂപയായിരുന്നു. ഇത്തവണ ഉത്സവബത്ത അനുവദിക്കണമെന്ന് കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. തുടർന്നാണ് 250 രൂപ വർദ്ധിപ്പിച്ച് 1250 രൂപ ഉത്സവബത്ത അനുവദിച്ചത്. ഓരോ തദ്ദേശസ്ഥാപനങ്ങളും തനത് ഫണ്ടിൽ നിന്നാണ് തുക അനുവദിക്കുന്നത്. 36,438 ഹരിതകർമ്മസേനാംഗങ്ങളാണ് സംസ്ഥാനത്തുടനീളമുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |