തിരുവനന്തപുരം: കെ-റെയിലിനെതിരെ ഡൽഹിയിൽ പ്രതിഷേധിച്ച യു.ഡി.എഫ് എം.പിമാർക്കെതിരായ പൊലീസ് നടപടി കാടത്തമെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ പ്രസ്താവനയിൽ പറഞ്ഞു.
സമാധാനപരമായി പ്രതിഷേധിച്ച എം.പിമാർക്കെതിരെയാണ് പൊലീസ് കിരാത തേർവാഴ്ച നടത്തിയത്. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തുമ്പോഴാണ് പാർലമെന്റ് മന്ദിരത്തിന് മുന്നിലിട്ട് പൊലീസ് എം.പിമാരെ കൈയേറ്റം ചെയ്തത്. കേരളത്തിൽ നിന്നുള്ള എം.പിമാരെ കൈയേറ്റം ചെയ്തിട്ടും ശക്തമായി പ്രതിഷേധിക്കാൻ മുഖ്യമന്ത്രി തയ്യാറാകാത്തത് നിർഭാഗ്യകരമാണ്. പൊലീസ് അതിക്രമത്തിൽ ശക്തമായി പ്രതിഷേധിക്കാൻ യു.ഡി.എഫ് പ്രവർത്തകർ തയ്യാറാകണമെന്നും ഹസ്സൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |