തിരുവനന്തപുരം: ക്ഷേമപെൻഷൻ ഭിക്ഷയാണെന്ന് ഹൈക്കോടതിയെ അറിയിച്ച മുഖ്യമന്ത്രി പിണറായി വിജയന് സാധാരണക്കാർ ബാലറ്റിലൂടെ തിരിച്ചടി നൽകുമെന്ന് കെ.പി.സി.സി ആക്ടിംഗ് പ്രസിഡന്റ് എം.എം.ഹസൻ പറഞ്ഞു. കൊവിഡ് കാലത്ത് കിറ്റുനൽകി ആളുകളെ പറ്റിച്ച് അധികാരത്തിലെത്തി, 40 വാഹനങ്ങളുടെ അകമ്പടിയിൽ നാടുവിറപ്പിച്ചു യാത്ര ചെയ്യുന്ന മുഖ്യമന്ത്രിക്ക് ജനങ്ങളോട് പുച്ഛമാണ്. ക്ഷേമപെൻഷൻ ഇനി ആർക്ക് എപ്പോഴൊക്കെ നൽകണമെന്ന് പിണറായി തീരുമാനിക്കും. കിട്ടിയില്ലെങ്കിൽ മിണ്ടാതെ മൂലയ്ക്കിരുന്നോണം എന്നാണ് മുഖ്യമന്ത്രിയുടെ തിട്ടൂരമെന്നും അദ്ദേഹം പത്രക്കുറിപ്പിൽ ആരോപിച്ചു.
12ന് തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിൽ എം.എം.ഹസന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ ആരംഭിക്കും. 13ന് പത്തനംതിട്ട, 14- കോട്ടയം, 15- കോഴിക്കോട്, 23ന് തിരുവനന്തപുരത്ത് സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |