
കൊച്ചി: ഒരുമിച്ചു ജീവിക്കാമെന്ന് ഉടമ്പടിയുണ്ടാക്കിയാൽ ഭാര്യാ ഭർത്താക്കന്മാരാവില്ലെന്ന് ഹൈക്കോടതി. ഇങ്ങനെ ജീവിച്ച യുവതി ആത്മഹത്യ ചെയ്ത കേസിൽ ഭാര്യയോടുള്ള ക്രൂരത ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി യുവാവിനെയും ബന്ധുക്കളെയും ശിക്ഷിച്ച വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. യുവതി തീ കൊളുത്തി ആത്മഹത്യ ചെയ്ത കേസിൽ പാലക്കാട് സ്വദേശി നാരായണൻ, സഹോദരൻ രാധാകൃഷ്ണൻ എന്നിവരെ വെറുതേ വിട്ടാണ് ജസ്റ്റിസ് സോഫി തോമസ് വിധി പറഞ്ഞത്.
ട്യൂഷൻ സെന്ററുകളിൽ രാത്രികാല
ക്ളാസ് വിലക്കിയ ഉത്തരവിനു സ്റ്റേ
കൊച്ചി: ട്യൂഷൻ സെന്ററുകൾ രാത്രിയിൽ ക്ളാസുകൾ നടത്തുന്നത് വിലക്കിയ സംസ്ഥാന ബാലാവകാശ കമ്മിഷന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേചെയ്തു. വെൽഫെയർ ഓർഗനൈസേഷൻ ഫോർ ട്യൂട്ടോറിയൽസ് ആൻഡ് ടീച്ചേഴ്സ് ആക്ടിംഗ് ജനറൽ സെക്രട്ടറി ജി.കെ.സുജേഷ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ടി.ആർ. രവിയുടെ ഇടക്കാല ഉത്തരവ്. അതേസമയം, ട്യൂഷൻ സെന്ററുകൾ വിനോദയാത്രകൾ നടത്തരുതെന്ന ഉത്തരവ് നിലനിൽക്കും.
ട്യൂഷൻ സെന്ററുകളുടെ വാദം കേൾക്കാതെയാണ് ആഗസ്റ്റ് 4ന് കമ്മിഷൻ ഉത്തരവിറക്കിയതെന്ന് ഹർജിക്കാരൻ ആരോപിക്കുന്നു. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളും എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഉയർന്ന മാർക്ക് വാങ്ങുന്നതിനു പിന്നിൽ ട്യൂഷൻ ക്ളാസുകളുടെ സ്വാധീനമുണ്ട്. കൂടുതൽ സമയം പഠിച്ച് ഉയർന്ന ഗ്രേഡ് വാങ്ങാനുള്ള കുട്ടികളുടെ അവകാശത്തെ ഹനിക്കുന്നതാണ് കമ്മിഷന്റെ ഉത്തരവെന്നും സർക്കാരിന് ശുപാർശ നൽകാൻ മാത്രം അധികാരപ്പെട്ട കമ്മിഷൻ അധികാരപരിധി മറികടന്നാണ് ഉത്തരവിറക്കിയതെന്നും ഹർജിയിൽ ആരോപിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |